ബിഗ് ബോസ് അള്‍ട്ടിമേറ്റ് ഉടൻ ?മാറ്റുരക്കുന്ന താരങ്ങള്‍ ഇവരായിരിക്കുമോ ?
Published on

സംഭവ ബഹുലമായ ബിഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകള്‍ കഴിഞ്ഞിരിക്കുകയാണ് . അഞ്ചാമതും സീസണ് ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ തന്നെ സീസണ് അഞ്ചിന്റെ ലോഗോ പ്രദര്‍ശിപ്പിച്ചു. പക്ഷേ അതിന് മുന്‍പ് ബിഗ് ബോസ് അള്‍ട്ടിമേറ്റ് ഉണ്ടാവാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
തമിഴിലും തെലുങ്കിലുമൊക്കെ വിജയകരമായി സംപ്രേക്ഷണം ചെയ്യുകയാണ് ബിഗ് ബോസ് അള്‍ട്ടിമേറ്റ്. കഴിഞ്ഞ സീസണുകളില്‍ പങ്കെടുത്ത് പോയ ശക്തരായ മത്സരാര്‍ഥികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഈ ഷോ നടക്കുക. മലയാളത്തില്‍ ബിഗ് ബോസ് അള്‍ട്ടിമേറ്റ് വരികയാണെങ്കില്‍ അതില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികൾ ആരൊക്കെയാകുമെന്ന് ചർച്ചകൾ നടക്കുന്നുണ്ട്, ഇതിനടിയിൽ ചില പേരുകൾ പ്രചരിക്കുന്നുണ്ട് .
ഈ ലിസ്റ്റിൽ ആദ്യം ഉയർന്നു കേൾക്കുന്ന പേരാണ് റോബിന് രാധകൃഷ്ണന്റേത് .ബിഗ് ബോസ് നാലാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു റോബിന്. വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും സഹമത്സരാര്‍ഥിയെ ആക്രമിച്ചതിന്റെ പേരില്‍ പുറത്തേക്ക് പോവേണ്ടി വന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന റോബിന് ഇനിയൊരു ചാന്‍സ് കൊടുത്താല്‍ മനോഹരമായിരിക്കും.
റോബിന് മുന്‍പ് സമാനമായ രീതിയില്‍ പുറത്താക്കപ്പെട്ട മത്സരാര്ഥിയാണ് രജിത് കുമാര്‍. രണ്ടാം സീസണിലെ വിജയസാധ്യതയുള്ള മത്സരാര്‍ഥിയായിരുന്നു രജിത്. ബിഗ് ബോസിന്റെ പുതിയ പതിപ്പ് വരികയാണെങ്കില്‍ അതില്‍ തീര്‍ച്ചയായും രജിത്ത് കുമാറും വേണം.
മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലാണ് ആര്യ പങ്കെടുത്തത്. പുറത്ത് വലിയ ഫാന്‍ പവര്‍ ഉണ്ടായിരുന്ന ആര്യ വിജയിച്ചേക്കുമെന്ന് കരുതി. പക്ഷേ കൊവിഡ് വന്നതിനെ തുടര്‍ന്ന് ആ സീസണ് പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നു. ഇതോടെ വിന്നറില്ലാതെ ഒരു സീസണ് അവസാനിച്ചു. ബിഗ് ബോസ് അള്‍ട്ടിമേറ്റ് വന്നാല്‍ തീര്‍ച്ചയായും ആര്യയ്ക്ക് ഒരു സ്ഥാനം കൊടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
നാലാം സീസണിലെ ഗെയിം ചെയിഞ്ചര്‍ എന്ന പേരിലാണ് റിയാസ് സലീം അറിയപ്പെടുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന് ഗെയിം മുഴുവന്‍ ഏറ്റെടുത്ത റിയാസ് വിജയത്തിന്റെ തൊട്ടടുത്ത് നിന്നാണ് പിന്നിലേക്ക് പോയത്.
ഒന്നാം സീസണിലെ ഏറ്റവും ശക്തയായിരുന്നു രഞ്ജിനി ഹരിദാസ്. അവതാരകയായിരുന്ന കാലത്ത് രഞ്ജിനി ഉണ്ടാക്കിയ വിവാദങ്ങളൊക്കെ ഷോ യില്‍ വന്നതോടെ പോയിരുന്നു. എന്നാല്‍ പാതി വഴിയില്‍ ബിഗ് ബോസില്‍ നിന്നും പോയ രഞ്ജിനിയെ വീണ്ടും കാണാനാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...