TV Shows
ബ്ലെസ്ലിയെ ഞെട്ടിച്ച് അപര്‍ണ മള്‍ബറി;ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് ബ്ലെസ്ലി ; ബിഗ് ബോസ് സീസൺ ഫോറിലെ യഥാർത്ഥ സൗഹൃദങ്ങൾ !
ബ്ലെസ്ലിയെ ഞെട്ടിച്ച് അപര്‍ണ മള്‍ബറി;ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് ബ്ലെസ്ലി ; ബിഗ് ബോസ് സീസൺ ഫോറിലെ യഥാർത്ഥ സൗഹൃദങ്ങൾ !
ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളായിരുന്നു അപര്‍ണ മള്‍ബറിയും ബ്ലെസ്ലിയും. അപര്‍ണ മികച്ച മത്സരാർത്ഥിയായിരുന്നിട്ടും മറ്റുള്ളവർക്കൊപ്പം പിടിച്ചുനിൽക്കാൻ സാധിക്കാതെ വളരെ
പെട്ടന്ന് എവിക്റ്റ് ആയി. എന്നാല്‍ ബ്ലെസ്ലി ഫൈനല്‍ ഫൈവ് വരെ എത്തിയിരുന്നു.
മത്സരം അവസാനിച്ചതിന് ശേഷവും മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ പ്രേക്ഷകര്‍ക്കൊപ്പമുണ്ട്. മത്സരാര്‍ത്ഥികള്‍ എല്ലാവര്‍ക്കും ഇടയിലും ഒരു സഹൃദം രൂപപ്പെട്ടിരുന്നു. ബിഗ് ബോസ് സീസൺ ഫോറിന്റെ തുടക്കം മുതല്‍ ബ്ലെസ്ലിയ്ക്ക് അപര്‍ണയുമായി നല്ല സൗഹൃദമുണ്ടായിരുന്നു..
ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ബ്ലെസ്ലിയും അപര്‍ണയും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഫൈനല്‍ എത്തിപ്പോള്‍ ബ്ലെസ്ലി വിജയിക്കും എന്നായിരുന്നു അപര്‍ണ പ്രതീക്ഷിച്ചിരുന്നത് പോലും. ഇപ്പോള്‍ ബ്ലെസ്ലിക്ക് ചെറിയ സര്‍പ്രൈസ് നല്‍കുകയാണ് അപര്‍ണ.
നൂറ് ദിവസം പ്രിയപ്പെട്ടവരാരും അടുത്തില്ലാതെ മുന്നോട്ട് പോകുക എന്നത് ഏറെ പ്രയാസം നിറഞ്ഞ് കാര്യമാണ്. പുറത്തിറങ്ങി ഓരോ മത്സരാര്‍ത്ഥികളും അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു.
ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയവരില്‍ ബ്ലെസ്ലി ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ചത് അപര്‍ണ മള്‍ബറിയെയാണ്. അപര്‍ണയ്ക്കും ബ്ലെസ്ലിയെ ഏറെ ഇഷടമാണ്. ഇപ്പോള്‍ ബ്ലെസ്ലിക്ക് ഒരു ചെറിയ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് അപര്‍ണ. ബ്ലെസ്ലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതും.
അപ്രതീക്ഷിതമായി ബ്ലെസ്ലിയുടെ വീട്ടിലെത്തിയാണ് അപര്‍ണ ബ്ലെസ്ലിയെ ഞെട്ടിച്ചത്. അപര്‍ണ ചേച്ചി എന്നാണ് ബ്ലെസ്ലി അപര്‍ണയെ വിളിക്കുന്നത്. ചേച്ചി എന്റെ വീട്ടിലേക്ക് വരും എന്ന് ഞാന്‍ ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒത്തിരി സന്തോഷം എന്നാണ് ബ്ലെസ്ലി പറഞ്ഞത്. മാത്രവുമല്ല അപര്‍ണയുമായുള്ള ചെറിയ റീല്‍സും ബ്ലെസ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
about biggboss
