എം.ടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത്, അങ്ങനെയാണ് ആ അവസരം നഷ്ടമായത്; എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് രശ്മി സോമന്; പഴയ ഓർമ്മകളിലൂടെ രശ്മി സോമൻ!
എം.ടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത്, അങ്ങനെയാണ് ആ അവസരം നഷ്ടമായത്; എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് രശ്മി സോമന്; പഴയ ഓർമ്മകളിലൂടെ രശ്മി സോമൻ!
എം.ടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത്, അങ്ങനെയാണ് ആ അവസരം നഷ്ടമായത്; എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് രശ്മി സോമന്; പഴയ ഓർമ്മകളിലൂടെ രശ്മി സോമൻ!
മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായി അറിയപ്പെടുന്ന സിനിമയാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. വിഖ്യാത എഴുത്തുകാരന് എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന് സംവിധാനം ചെയ്ത സിനിമ ഇന്നും മിനിസ്ക്രീനിൽ എത്തിയാൽ കാഴ്ചക്കാർ ഏറെയാണ്. അതുവരെ പേടിയോടെ കണ്ടിരുന്ന യക്ഷിയെ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയുണ്ടാകില്ല.
ചിത്രം അടിമുടി ഒരു ന്യൂവേവ് സിനിമയായിരുന്നു. കുടുംബത്താല്‍ അവഗണിക്കപ്പെട്ട ജാനകിക്കുട്ടിക്ക് കൂട്ടായി വന്ന യക്ഷി യഥാര്‍ത്ഥത്തില്‍ ഉണ്ടോ അതോ ജാനകിക്കുട്ടിയുടെ തോന്നല്‍ മാത്രമാണോ എന്നത് കാഴ്ചക്കാരന്റെ ചിന്തകള്‍ക്ക് വിട്ടുകൊണ്ടായിരുന്നു സിനിമ അവസാനിച്ചത്. അതുവരെ ആരും പറയാത്ത ആശയമാണ് സിനിമയിൽ ഉൾക്കൊള്ളിച്ചത്.
മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്ന് സ്വന്തം ജാനകിക്കുട്ടിയെ മറക്കാനാകില്ല. സിനിമയില്‍ ജാനകിക്കുട്ടിയായി ജോമോളും യക്ഷിയായി ചഞ്ചലുമാണ് അഭിനയിച്ചത്. സരോജിനിയായി വേഷമിട്ടത് രശ്മി സോമനാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് രശ്മി ആയിരുന്നു എന്നതാണ് വസ്തുത. ഇപ്പോഴിതാ ആ കഥ പങ്കുവച്ചിരിക്കുകയാണ് രശ്മി സോമന്.
ഒരു ചാനൽ പരുപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് താരം അനുഭവം പങ്കിട്ടത്.
”അന്ന് ഞാന്‍ സീരിയലുകള്‍ ചെയ്യുന്ന സമയമാണ്. സിനിമയ്ക്ക് വേണ്ടി രണ്ട് ഓഡിഷനുകളും കഴിഞ്ഞു. ഓഡിഷനില്‍ സെലക്ടായി. ഇനി മറ്റ് സീരിയലുകളൊന്നും കമ്മിറ്റ് ചെയ്യരുതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ചിത്രീകരണം തുങ്ങുന്നതിന് മുന്‍പുള്ള പൂജയുടെ രണ്ട് ദിവസം മുന്‍പ് എന്നെ വിളിച്ചിട്ട് പറഞ്ഞു കഥാപാത്രത്തില്‍ ചെറിയ മാറ്റമുണ്ട്. ജാനകിക്കുട്ടിയാകാന്‍ കുറച്ചുകൂടി യോജിച്ച മറ്റൊരു കുട്ടിയെ കണ്ടെത്തി. എം.ടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത്’. എന്നാണ് രശ്മി സോമന് പറയുന്നത്.
ബാലതാരമായിട്ടായിരുന്നു രശ്മി സിനിമയിലെത്തിയത്. നമ്മുടെ വീട് ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ചകോരം, ആദ്യത്തെ കണ്മണി, അനിയന് ബാവ ചേട്ടന് ബാവ, സാദരം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇഷ്ടമാണ് നൂറു വട്ടത്തിലൂടെയാണ് നായികയായി മാറുന്നത്. സിനിമകൡ നിന്നും രശ്മി സീരിയലുകളിലേക്കും എത്തുകയായിരുന്നു.
ഹരി ആയിരുന്നു രശ്മിയുടെ ആദ്യത്തെ പരമ്പര. പിന്നീട് അക്ഷയപാത്രം, മുറപ്പെണ്ണ്, സമയം, താലി, ഭാര്യ, കടമറ്റത്ത് കത്തനാര്, മന്ത്രകോടി, സ്വാമി അയ്യപ്പന് തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...