താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും ആദ്യത്തെ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ആലിയ ഗർഭിണി ആയി എന്ന് കണ്ടതോടെയാണ് പാപ്പരാസികൾ പിന്നാലെ കൂടിയിരിക്കുന്നത്.
വിവാദങ്ങളും ഊഹാപോഹങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിലും ഇരു താരങ്ങളും വൈറലാണ്. കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന താരദമ്പതികളായ ആലിയ ബട്ടിനും രൺബീർ കപൂറിനും സോഷ്യൽ മീഡിയയിൽ ആശംസകളുടെ ഒഴുക്കാണ്. ആലിയ തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ആലിയ സോഷ്യല്‍മീഡിയയിലൂടെ തന്നെ നന്ദി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയയുടെയും രൺബീറിൻ്റെയും വിവാഹം.
ആലിയ തൻ്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഹാർട്ട് ഓഫ് സ്റ്റോണി’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നപ്പോഴായിരുന്നു ഈ വാർത്ത താരം പുറത്ത് വിട്ടത്. അതിനു പിന്നാലെ ക്യാമറാക്കണ്ണുകൾ ആലിയയ്ക്ക് പിന്നാലെയാണ്. ലണ്ടനിൽ നിന്നും കഴിഞ്ഞ ദിവസമാണ് ആലിയ മുംബൈയിൽ എത്തിയത്. മുംബൈയിലെത്തിയ ആലിയയെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ രൺബീർ കപൂറും എത്തിയിരുന്നു.
എയർപോർട്ടിലെത്തിയ ആലിയയെ മാധ്യമങ്ങൾ വളഞ്ഞിരിക്കുകയായിരുന്നു. ആലിയയുടെ ചിത്രങ്ങളും വൈറലാണ്. ഗർഭ വാർത്ത പ്രഖ്യാപിച്ച ശേഷം ആലിയ ആദ്യമായാണ് തൻ്റെ നാട്ടിലേക്ക് എത്തുന്നത്. ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് അറിഞ്ഞ നിമിഷം മുതൽ ആലിയയും രൺബീറും നേരിൽ കാണാനായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയുമായിരുന്നു.
ആ മുഹൂർത്തത്തിൽ ഇരുവരും പരസ്പരം ആലിംഗനം ചെയ്താണ് സന്തോഷം പങ്കുവെച്ചത്. കാറിൽ തന്നെയിരിക്കുകയായിരുന്ന രൺബീറിനെ ആലിയ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും വൈറലാണ്. അതിനൊക്കെയിടയിൽ ഇപ്പോഴിതാ ആലിയയുടെ കുഞ്ഞു കുംബയിലേക്കാണ് ചില പാപ്പരാസികളും ആരാധകരുമൊക്കെ ആദ്യം നോക്കിയത്.
ആലിയ അഞ്ച് മാസത്തോളം ഗർഭിണിയാണ് എന്നാണ് നെറ്റിസൺസ് കണ്ടുപിടിച്ചിരിക്കുന്നത്. എയർപോർട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായി മാറുകയാണ്. കഴിഞ്ഞ മാസമാണ് ആലിയ ഗർഭിണിയാണ് എന്ന് പ്രഖ്യാപിച്ചത്. ഏപ്രിൽ 14നായിരുന്നു ഇവരുടെ വിവാഹം.
ആലിയയുടെ കുഞ്ഞി വയർ പുറത്തേക്ക് പ്രകടമാണ്, അതിനാൽ തന്നെ നടി അഞ്ച് മാസത്തോളം ഗർഭിണിയാണെന്ന് പുതിയ ചിത്രങ്ങൾ കണ്ട നെറ്റിസൺസ് ‘കണ്ടുപിടിച്ചിരിക്കുന്നത്’. വിവാഹത്തിനു മുൻപ് തന്നെ താരം ഗർഭിണിയായെന്ന കണ്ടെത്തലാണ് ചില വിരുതന്മാരുടേത്.
എയർപോർട്ടിൽ എത്തിയ നടി സൂപ്പർ കൂൾ കാഷ്വൽ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. നടി എയർ പോർട്ടിന് പുറത്തേക്ക് പോകുന്നതാണ് ചിത്രങ്ങളിൽ കാണുന്നത്. പാപ്പരാസികൾ ചുറ്റും കൂടി ആദ്യ ഗർഭത്തിന് താരത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വളരെ അപ്രതീക്ഷിതമായാണ് ആലിയയെ സ്വീകരിക്കാൻ ഭർത്താവ് രൺബീർ എയർപോർട്ടിൽ എത്തിയത്. പ്രിയനെ കണ്ട് അമ്പരന്ന ആലിയ ‘ബേബി’ എന്ന് പറഞ്ഞ് കാറിനടുത്തേക്ക് ഓടുകയായിരുന്നു.
വെളുത്ത ടീ ഷർട്ടും കറുത്ത ജോഗറും ചേർന്ന വസ്ത്രമായിരുന്നു ആലിയ ധരിച്ചത്. ഒരു വെളുത്ത ആഡംബര സ്ലിംഗ് ബാഗ് കൂടി ആലിയ ധരിച്ചിരുന്നു. മുഖം മാസ്ക് വെച്ച് മറച്ചിരുന്നു. രൺബീർ തൻ്റെ ആഡംബര കാറിനുള്ളിൽ നീലയും മഞ്ഞയും നിറങ്ങളിലുള്ള ചെക്ക് ഷർട്ടും നീല ഡെനിമും ധരിച്ചാണ് പ്രിയതമയെ കൂട്ടിക്കൊണ്ടുപോകാൻ സർപ്രൈസായി എത്തിയത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...