മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹിച്ചുവന്ന മാധുരി ദീക്ഷിതിനെ വേണ്ടെന്ന് വെച്ചു; “12000 രൂപയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ച മാധുരിയെ കുറിച്ച് മുകേഷ് ; ആ സിനിമ ഏതെന്ന് അറിയണോ..?
മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹിച്ചുവന്ന മാധുരി ദീക്ഷിതിനെ വേണ്ടെന്ന് വെച്ചു; “12000 രൂപയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ച മാധുരിയെ കുറിച്ച് മുകേഷ് ; ആ സിനിമ ഏതെന്ന് അറിയണോ..?
മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹിച്ചുവന്ന മാധുരി ദീക്ഷിതിനെ വേണ്ടെന്ന് വെച്ചു; “12000 രൂപയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ച മാധുരിയെ കുറിച്ച് മുകേഷ് ; ആ സിനിമ ഏതെന്ന് അറിയണോ..?
ബോളിവുഡിന്റെ താരറാണിയാണ് മാധുരി ദീക്ഷിത്. ഒരുകാലത്ത് ബോളിവുഡിൽ നമ്പർ വൺ താരമായി തിളങ്ങി നിന്ന നടിയാണ് മാധുരി. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മാധുരി ഇപ്പോൾ വീണ്ടും ബോളിവുഡിൽ നിറസാന്നിധ്യമാണ്.
ബോളിവുഡിലെ മികച്ച നർത്തകിമാരിൽ ഒരാൾ കൂടിയാണ് മാധുരി. അഭിനയ ശേഷിയും നൃത്തചാരുതയും സൗന്ദര്യവും ഒത്തിണങ്ങിയ മാധുരിയെ വളരെ പെട്ടെന്നാണ് ബോളിവുഡ് കീഴടക്കിയത്. ‘ഏക് ദോ തീൻ’ എന്ന ഗാനത്തിലൂടെ മലയാളികൾ ഇന്നും ഓർമിക്കുകയാണ്.
തേസാബ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ബോളിവുഡിന്റെ താരറാണി പദവിയിലേയ്ക്ക് ഉയർന്നത്. ഇന്ന് ബോളവുഡിന്റെ സ്വന്തമായ സൂപ്പർ നായിക മാധുരി നടൻ മുകേഷിന്റെ നായികയാകേണ്ടതായിരുന്നു. പക്ഷെ നിർഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല. 12,000 രൂപയ്ക്ക് മലയാളിത്തിൽ അഭിനയിക്കാൻ വരാമെന്ന് പറഞ്ഞ മാധുരി ദീക്ഷിതിനെ വേണ്ടെന്ന് വെച്ച തീരുമാനത്തെ കുറിച്ചാണ് മുകേഷ് വെളിപ്പെടുത്തുന്നത്.
അന്നും ഇന്നും നിരവധി ബോളിവുഡ് നടിമാരും നടന്മാരും മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. അക്കൂട്ടത്തിൽ സെറീന വഹാബ്, ജൂഹി ചൗള, താപ്സി പന്നു, ജയപ്രദ തുടങ്ങി വലിയൊരു ലിസ്റ്റ് തന്നെയുണ്ട്. ഒരു കാലത്ത് സുന്ദരിമാരായ ബോളിവുഡ് നടിമാരെ നായികയാക്കി മലയാളം സിനിമകൾ വരുന്നത് നിത്യ സംഭവമായിരുന്നു. നടൻ മുകേഷ് തന്നെ നിരവധി ബോളിവുഡ് നടിമാർക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ അഭിനയിക്കാൻ തയ്യാറായി വന്ന മാധുരി ദീക്ഷിതിനെ എന്തുകൊണ്ട് വേണ്ടെന്ന് വെച്ചുവെന്നാണ് മുകേഷ് തന്റെ യുട്യൂബ് ചാനലായ മുകേഷ് സ്പീക്കിങിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂക്കയും ഞാനും അഭിനയിക്കുന്ന അകലത്തെ അമ്പിളി എന്ന സിനിമയ്ക്കായി നായികയെ തേടി എല്ലാവരും നോർത്ത് ഇന്ത്യയിൽ പോയിരിക്കുകയാണ്. അന്ന് മലയാളത്തിൽ നിന്നും നായികയെ എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല.
അണിയറപ്രവർത്തകരിൽ പലരും പല വഴിക്ക് അന്വേഷിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു പെൺകുട്ടിയെ കണ്ടെത്തി പക്ഷെ പ്രതിഫലം 15000 രൂപയാണ് ചോദിച്ചത്. അന്ന് അത് വലിയ തുകയാണ്. അന്ന് ആ പെൺകുട്ടി ബോളിവുഡിൽ മുഖം കാണിച്ച് തുടങ്ങിയിട്ടെയുള്ളൂ. അത്രയും വലിയ തുക എടുക്കാനില്ലാത്തതിനാൽ ആ പെൺകുട്ടി വേണ്ടെന്ന് അണിയറപ്രവർത്തകർ തീരുമാനിച്ചു. ശേഷം സുപ്രിയ പതക്കെന്ന് പേരുള്ള ഹിന്ദി നടിയാണ് ആ സിനിമയിൽ അഭിനയിച്ചത്.
അന്ന് അകലത്തെ അമ്പിളി സിനിമയ്ക്ക് വേണ്ടി നായികയെ തപ്പിപ്പോയ പൊഡക്ഷൻ കൺട്രോളർ എന്റെ സുഹൃത്താണ്. അദ്ദേഹം വർഷങ്ങൾക്ക് ശേഷം എന്നെ വിളിച്ച് സംസാരിക്കവെ അന്ന് നമ്മൾ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയ പെൺകുട്ടിയെ കുറിച്ച് പറഞ്ഞു. അണിയറപ്രവർത്തകർ വേണ്ടെന്ന് പറഞ്ഞ പെൺകുട്ടി പിന്നീട് 12000 രൂപയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ചിരുന്നു.
അന്ന് ആ പെൺകുട്ടിയെ നിങ്ങൾ എടുത്തിരുന്നെങ്കിൽ മുകേഷേട്ടന്റെ ലെവൽ തന്നെ മാറിപ്പോകുമായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു അതേതാണ് ലെവൽ മാറ്റാൻ കഴിവുള്ള നടിയെന്ന്. അപ്പോഴാണ് അവൻ പറഞ്ഞത് അന്ന് പ്രതിഫലം കൂടുതൽ ചോദിച്ചതിന്റെ പേരിൽ ഒഴിവാക്കിയ നടി മാധുരി ദീക്ഷിതായിരുന്നുവെന്ന്. അന്ന് മാധുരിയെ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് എനിക്ക് പറയാമായിരുന്നു മാധുരിക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ടെന്ന്’ മുകേഷ് പറയുന്നു.
1967 മെയ് 15ന് മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മാധുരി ജനിച്ചത്. ശങ്കർ ദീക്ഷിതാണ് മാധുരിയുടെ പിതാവ് സ്നേഹലത ദീക്ഷിത് അമ്മയും. കുട്ടിക്കാലം മുതൽ തന്നെ മാധുരിയുടെ ഇഷ്ട ഇനമായിരുന്നു നൃത്തം.
കഥകിലായിരുന്നു മാധുരി ശ്രദ്ധ കേന്ദ്രീകരിച്ചത്. മൂന്നാം വയസ് മുതൽ തന്നെ മാധുരി നൃത്താഭ്യാസം തുടങ്ങിയിരുന്നു. പതിനേഴാമത്തെ വയസിലാണ് മാധുരി ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അബോധാണ് മാധുരിയുടെ ആദ്യ ചിത്രം.
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള് അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...