നമ്പി നാരായണന് ശേഷം കേരള ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്, ‘കേരള പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’; ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണെന്ന് രാഹുല്‍ ഈശ്വര്‍
നമ്പി നാരായണന് ശേഷം കേരള ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്, ‘കേരള പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’; ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണെന്ന് രാഹുല്‍ ഈശ്വര്‍
നമ്പി നാരായണന് ശേഷം കേരള ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്, ‘കേരള പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’; ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണെന്ന് രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നു രാഹുല്‍ ഈശ്വര്‍. കഴിഞ്ഞ ദിവസം മുന്‍ ജയില്‍ മേധാവി ആര് ശ്രീലേഖയുടെ പരാമര്‍ശം ഏറെ വിവാദങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. നമ്പി നാരായണന് 50 ദിവസത്തോളമാണ് ജയിലില്‍ കിടന്നതെങ്കില്‍ ദിലീപ് 85 ദിവസം കിടന്നു. അദ്ദേഹത്തിന്റെ കുടുംബത്തേയും കേസിലേക്ക് വലിച്ചിഴച്ചു.
‘ജയില്‍ ഡിജിപിയായിരുന്ന വ്യക്തിയാണ് ആര് ശ്രീലേഖ. ജയിലിലെ കാര്യങ്ങള്‍ നേരിട്ട് അറിയുന്ന വ്യക്തിയാണ്. അവരുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കേണ്ടെ ? ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണ്. കാരണം ബൈജു പൗലോസായിരുന്നല്ലോ കേസ് അന്വേഷിച്ചിരുന്നത്.
വ്യാജമായി ഫോട്ടോഷോപ്പ് ചെയ്തുവെന്ന് ഒരു ജയില്‍ ഡിജിപി ഇത്ര പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തല്‍ നടത്തിയാല്‍ അതിന്റെ പേരില്‍ കേസെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തമില്ലേ ? നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുകയാണ്. അത് നമ്മള് കാണാതിരിക്കരുത്. കേരള പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം, ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; 2017 ഫെബ്രുവരി മാസം നടിയെ ആക്രമിച്ച സംഭവം നടന്നത് എല്ലാവര്‍ക്കുമറിയാമല്ലോ. ആ സമയത്ത് ഞാന്‍ ജയില്‍ വകുപ്പ് മേധാവിയായിരുന്നു. ഈ സംഭവത്തി ന്റെ വിശദവിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ ഒരു സംശയവും തോന്നിയി രുന്നില്ല. പ്രതിയായ പള്‍സര്‍ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ട്. എറണാകുളത്ത് ഏറെ നാള് ജോലി ചെയ്ത എനിക്കിതറിയാം.
എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാര്‍ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാള്‍ പലതും പറഞ്ഞ് അടുത്തൂകൂടി, െ്രെഡവര്‍ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുക്കുകയായിരുന്നു. ഈ നടിമാരെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി ,മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുള്ളതാണ്.
എന്തുകൊണ്ട് ഇത് പൊലീസില്‍ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട്. കരിയര്‍ ഓര്‍ത്തും കേസിന് പുറകേ പോകണമെന്നും ഓര്‍ത്ത് പണം കൊടുത്ത് അയാളെ സെറ്റ് ചെയ്തെന്നാണ് അവര്‍ മറുപടിയായി പറഞ്ഞത്. ഇയാളുടെ സ്വഭാവം നേരത്തെ അറിയാമായിരുന്നത് കൊണ്ട് 2017ലെ സംഭവത്തെ കുറിച്ച് എനിക്കൊരു സംശയവുമില്ല. കേസിലെ ആറുപ്രതികളില്‍ നാല് പേരെ നേരത്തെ പിടിച്ചിരുന്നു.
പൊലീസ് പള്‍സര്‍ സുനിയെ കൈകാര്യം ചെയ്തതൊക്കെ എനിക്കോര്‍മയുണ്ട്. അന്വേ ഷണത്തിനിടെ കേസ് തെളിയുന്നതും, പ്രതികള്‍ അറസ്റ്റിലാകുന്നതും ഒക്കെ കണ്ടു. രണ്ടാഴ്ചയോളം പൊലീസ് കസ്റ്റഡിയിലായിരുന്നു പ്രതികള്‍. പള്‍സര്‍ സുനിയെ അന്ന് പൊലീസ് കൈകാര്യം ചെയ്ത രീതി നോക്കിയാല്‍, അയാളെ കൊണ്ട് മറ്റൊരാള്‍ ചെയ്യിച്ചതാണിതൊക്കെ എന്നുണ്ടെങ്കില്‍ അയാളത് പറയുമായിരുന്നു. അപ്പോള്‍ തന്നെ പറയുമായിരുന്നു. അത് എല്ലാ പൊലീസുകാര്‍ക്കും അറിയാമായിരുന്നു. പക്ഷേ അയാളത് പറഞ്ഞില്ല.
ഇവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണോ എന്നതില്‍ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാന്‍ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവര്‍ മുന്‍പും ചെയ്തിട്ടുള്ളത്. ക്വട്ടേഷന്‍ അല്ല. ഇവര്‍ അറസ്റ്റിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഗൂഡാലോചന വാര്‍ത്ത പുറത്തുവരുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ സുനിയുടെ സഹതടവുകാരന് ദീലീപിന്റെ സുഹൃത്ത് നാദിര്‍ഷയെ ഫോണില്‍ വിളിച്ചുവെന്നാണ് ആദ്യ കണ്ടെത്തല്‍. ജയിലില്‍ കിടന്ന് ഫോണ്‍ ചെയ്യാന്‍ ഒരിക്കലും കഴിയില്ല. സുനി ഇത് കോടതിയില്‍ പോയപ്പോള്‍ കടത്തിക്കൊണ്ടുവന്നതാണെന്നാണ് സഹതടവുകാരന് പറയുന്നത്.’ഇതിനൊരിക്കലും ഇടയില്ല. ശ്രീലേഖ ഐപിഎസ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് മുന്‍ ഡിജിപി ആര്. ശ്രീലേഖ യുടെ വെളിപ്പെടുത്തല്‍. ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു.
അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് കേസില്‍ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനില്‍ക്കില്ല എന്ന ഘട്ടം വന്നപ്പോള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും ശ്രീലേഖ പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...