Connect with us

ദിലീപിന് അതിനിര്‍ണായകമായ നാല് ദിവസങ്ങള്‍; സുപ്രധാനമായേക്കുന്ന ഫോറന്‍സിക് പരിശോധന ഫലം കാത്ത് പോലീസ്

Malayalam

ദിലീപിന് അതിനിര്‍ണായകമായ നാല് ദിവസങ്ങള്‍; സുപ്രധാനമായേക്കുന്ന ഫോറന്‍സിക് പരിശോധന ഫലം കാത്ത് പോലീസ്

ദിലീപിന് അതിനിര്‍ണായകമായ നാല് ദിവസങ്ങള്‍; സുപ്രധാനമായേക്കുന്ന ഫോറന്‍സിക് പരിശോധന ഫലം കാത്ത് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഈ വേളയിലാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെറും 4 ദിവസം മാത്രം ശേഷിക്കേയാണ് ദിലീപിനെ പിന്തുണച്ച് കൊണ്ട് ശ്രീലേഖയുടെ രംഗപ്രവേശനം. കേസില്‍ ദിലീപിനെതിരെയായ തെളിവുകള്‍ പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് ശ്രീലേഖ പറഞ്ഞത് യാതൊരു തെളിവും നടനെതിരെ ഇല്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

അതേസമയം ശ്രീലേഖയുടെ ഗുരുതര ആരോപണങ്ങള്‍ക്കിടെ കേസില്‍ സുപ്രധാനമായേക്കുന്ന ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ദിലീപിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും ഈ വിവരങ്ങള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും സുപ്രധാന തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യപ്പെട്ടുവെന്ന ആരോപണത്തില്‍ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്.

മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നായിരുന്നു എഫ്എസ്എല്‍ റിപ്പോര്‍ട്ട്. കോടതിയില്‍ ഇരിക്കുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ആണ് മാറിയത്.അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ബലമേകിയത്.നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ തന്റെ വീടായ പദ്മസരോവരത്തില്‍ വെച്ച് ദിലീപ് കണ്ടിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. കോടതിയുടെ കൈയ്യിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ പുറത്ത് പോയെന്ന് എഫ് എസ് എല്ലിലെ പരിശോധനയില്‍ കണ്ടെത്തിയാല്‍ അത് കേസില്‍ വലിയ വഴിത്തിരിവാകും.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയതെന്നുമാണ് നേരത്തേ എഫ്എസ്എല്‍ ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറാത്ത സാഹചര്യത്തില്‍ ഇവ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ മറ്റൊരു ഡിവൈസ് ഉപയോഗിച്ച് വീഡിയോ എടുക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മെമ്മറി കാര്‍ഡ് കണക്ട് ചെയ്ത യഥാര്‍ത്ഥ ഡിവൈസ് ലഭിക്കാതെ ദൃശ്യങ്ങള്‍ കോപ്പി ചെയ്‌തോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമോയെന്ന ചോദ്യമാണ് സാങ്കേതിക വിദഗ്ദര്‍ ഉന്നയിക്കുന്നത്.

മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇവ വീണ്ടും പരിശോധിക്കാനുള്ള ഉത്തരവ് പ്രോസിക്യൂഷന്‍ നേടിയെടുത്തത്. ദൃശ്യങ്ങള്‍ ചോര്‍ന്നതായി തിരുവനന്തപുരത്തെ എഫ് എസ് എഫ് പരിശോധനയില്‍ കണ്ടെത്തിയാല്‍ സംശയമുന നീളുക നടന്‍ ദിലീപിലേക്കായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതിനിടെ പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്തിന്റേയും ദിലീപിന്റെ ആറ് ഫോണുകളില്‍ നിന്ന് ലഭിച്ച ശബ്ദ സാമ്പിളുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ടും അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് ലഭിക്കും. 2018 മെയ് 7 ന് സുനി ജയിലില്‍ നിന്ന് അയച്ചതായിരുന്നു കത്ത്. കേസിന്റെ ഗൂഢാലോചന നടത്തിയത് ദിലീപ് ആണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു കുന്ദംകുളം സ്വദേശി ജിംസിന്റെ വീട്ടില്‍ നിന്നായിരുന്നു കത്ത് കണ്ടെത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അന്തിമ തീയതി ഈ മാസം 15 നാണ്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ആര്‍ ശ്രീലേഖയേയും വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.

കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകളും ഫോറന്‍സിക് പരിശോധന ഫലങ്ങളും ലഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ തുടരന്വേഷണത്തിന് ഇനി കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനായി െ്രെകംബ്രാഞ്ച് സംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top