
TV Shows
റോബിന്റെ ആ ആഗ്രഹം സഫലമാകുന്നു കാണാനും കേൾക്കാനും ആഗ്രഹിച്ച വാർത്ത ചിത്രം ഞെട്ടിച്ചു ഇത് സത്യമോ?
റോബിന്റെ ആ ആഗ്രഹം സഫലമാകുന്നു കാണാനും കേൾക്കാനും ആഗ്രഹിച്ച വാർത്ത ചിത്രം ഞെട്ടിച്ചു ഇത് സത്യമോ?
Published on

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പുറത്ത് ഏറ്റവും കൂടുതൽ ആരാധകരെ റോബിൻ സ്വന്തമാക്കിയിട്ടുണ്ട്.ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയും പുറത്തുവന്നിരുന്നു.
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റോബിൻ നായകനാവുന്ന ചിത്രം നിർമ്മിക്കുന്നത് മഹേഷിന്റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ്.
ഷോയിൽ നിന്ന് പുറത്തിറങ്ങിയ അന്നു മുതൽ ഉദ്ഘാടനങ്ങളും സിനിമ ചർച്ചകളുമൊക്കെയായി റോബിൻ തിരക്കിലാണ്. സിനിമ ചർച്ചകൾ നടക്കുന്നുണ്ടെന്ന് റോബിൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നല്ല അവസരം കിട്ടിയാൽ തീർച്ചയായും സിനിമയിൽ അഭിനയിക്കുമെന്നായിരുന്നു താരം പറഞ്ഞത്. കഴിഞ്ഞ ദിവസം നടൻ ലാലു അലക്സിനൊപ്പമുള്ള ചിത്രവും റോബിൻ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ റോബിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഗോകുലം പിക്ചേഴ്സിനൊപ്പം ആണ് തന്റെ സിനിമയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റാണ് റോബിൻ പങ്കുവച്ചിരിക്കുന്നത്. സംവിധായകരായ കൃഷ്ണമൂർത്തി, അജയ് വാസുദേവ് എന്നിവർക്കൊപ്പമുള്ള ചിത്രവും റോബിൻ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ഉണ്ണി മുകുന്ദനൊപ്പമുള്ള ഒരു വീഡിയോയും റോബിൻ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ പുറത്തുവന്നതോടെ റോബിന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
പകലും പാതിരാവും ആണ് അജയ് വാസുദേവും ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ഒന്നിച്ചെത്തുന്ന പുതിയ സിനിമ.
എന്തായാലും റോബിന്റെ ആദ്യ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ റോബിൻ ആരാധകരും.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...