
Social Media
കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞ് മോഹൻലാൽ; വിഡിയോ വൈറൽ
കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞ് മോഹൻലാൽ; വിഡിയോ വൈറൽ

നടൻ മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് . പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്. തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നിവടങ്ങിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
എം.ടി വാസുദേവൻ നായർ രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും ഈ ചിത്രം. ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. മധുവിന് പകരക്കാരനായി മോഹന്‍ലാല്‍ എത്തുപ്പോള്‍ നബീസ ആരാണെന്നത് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു.
എംടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...