നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ജൂണ്‍ ഇരുപത്തിയെട്ടിനാണ് മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരഭര്‍ത്താവ് ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രമുഖരടക്കം മീനയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് മീന. അതില്‍ നിന്നും മുക്തയായി പഴയ ജീവിതത്തിലേക്ക് തിരികെ വരാന്‍ നടിയ്ക്ക് കുറച്ചധികം സമയം വേണമെന്ന് സുഹൃത്തുക്കള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭര്‍ത്താവ് മരിച്ച് ഒരാഴ്ച കഴിഞ്ഞതിനുള്ളഇല് മീന തിരികെ അഭിനയത്തിലേക്ക് വന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്.
നടി സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിയെന്ന് അവകാശപ്പെട്ട് കൊണ്ട് ചില ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിക്കുകയാണ്. ഇതോടെ നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നു. പലരും സത്യാവസ്ഥ എന്താണെന്ന് അറിയാതെ മീനയെ സോഷ്യല്‍ മീഡിയയലൂടെ തെറിവിളിക്കുകയാണ്.
എന്നാല്‍ ഇതൊന്നും സത്യമല്ലെന്നാണ് നടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും വ്യക്തമാവുന്നത്. നടി ഷൂട്ടിങ്ങിനെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ മേയ് മാസത്തില്‍ നടന്ന ചിത്രീകരണത്തില്‍ നിന്നുള്ളതാണ്. ജൂണ്‍ പതിമൂന്നിന് നടിയിത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗ ശേഷമുള്ള ഫോട്ടോസെന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെട്ടത്.
ഭര്‍ത്താവ് മരിച്ച് നാല് ദിവസം കഴിഞ്ഞപ്പോള്‍ തന്റെ വേദന പങ്കുവെച്ച് നടി രംഗത്ത് വന്നിരുന്നു. ‘എന്റെ സ്നേഹനിധിയായ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ സമയത്ത് ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ മാധ്യമങ്ങളെയും ബഹുമാനിക്കുന്നു. മാത്രമല്ല ഈ വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവ് ചെയ്ത് നിര്‍ത്തണമെന്നും നടി പറഞ്ഞു. ഒപ്പം തങ്ങള്‍ക്ക് പിന്തുണ നല്കിയ എല്ലാവര്‍ക്കുമുള്ള നന്ദിയും മീന രേഖപ്പെടുത്തി.
ബാംഗ്ലൂര്‍ ആസ്ഥാനമാക്കി ബിസിനസ് ചെയ്യുന്ന വിദ്യാസാഗറിനെ 2009 ജൂലൈ പന്ത്രണ്ടിനാണ് മീന വിവാഹം കഴിക്കുന്നത്. ഇരുവരും പതിമൂന്നാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കവേയാണ് വിദ്യാസാഗറിന്റെ വേര്‍പാടുണ്ടാവുന്നത്. ഇരുവരുടെയും മകള്‍ നൈനികയും സിനിമയിലേക്ക് പ്രവേശിച്ചിരുന്നു.
വിജയ് നായകനായ തെറി എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമയിലേക്ക് എത്തുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. മോഹന്‍ലാലിന്റെ ഭാര്യയായിട്ടും പൃഥ്വിരാജിന്റെ അമ്മ വേഷത്തിലുമാണ് നടി മലയാളത്തിലേക്ക് വീണ്ടുമെത്തിയത്. ശേഷം സണ്‍ ഓഫ് ഇന്ത്യ എന്നൊരു തെലുങ്ക് ചിത്രത്തിലും നടി അഭിനയിച്ചു. അതും 2022 ല്‍ റിലീസ് ചെയ്തു. ഇനി തമിഴില്‍ ഒരുക്കുന്ന റൗഡി ബേബി എന്നൊരു സിനിമയാണ് വരാനിരിക്കുന്നത്.
ബാലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേക്ഷക മനസുകള്‍ കീഴടക്കുകയായിരുന്നു. രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ തന്നെ നായികയായി എത്തി. തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി നില്ക്കുന്ന മീന സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി നില്ക്കുന്ന മീനയെ തേടിയെത്തിയത് നായിക വേഷങ്ങള്‍ തന്നെയായിരുന്നു.
മീന ഏറെ ശ്രദ്ധിക്കപ്പെടുനന്ത് സാന്ത്വനം എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വര്‍ണ്ണപ്പകിട്ട് സൂപ്പര്‍ ഹിറ്റ് ആയതോടു കൂടി മീനയുടെ താരമൂല്യം മലയാള സിനിമയില്‍ ഉയരുകയായിരുന്നു. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന് തുടങ്ങിയ മുന്‍നിര നായകന്മാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങള്‍ മീനയെ തേടി. തെന്നിന്ത്യന്‍ സിനിമയുടെ എവര്‍ഗ്രീന്‍ നായികയായി തിളങ്ങുന്ന മീനയ്ക്ക് നെഗറ്റീവ് റോളുകള്‍ ചെയ്യാനാണ് ആഗ്രഹം എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...