എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയാണ് ‘ക്ലാസ്സ് ഓഫ് എയിറ്റീസ്’ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. താരങ്ങൾക്ക് മാത്രമല്ല പഴയ സിനിമാ താരങ്ങളെ ഒന്നിച്ചു കണ്ട സന്തോഷം മലയാളികളുടെയും നൊസ്റ്റാൾജിക് നിമിഷം ആയിമാറി…
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമാ ലോകം സാക്ഷ്യം വഹിക്കുന്ന ഒന്നാണ് ‘ക്ലാസ്സ് ഓഫ് എയിറ്റീസ്’ കൂട്ടായ്മ. ഇടയ്ക്കിടയ്ക്ക് ഗെറ്റ് റ്റുഗദറുകൾ സംഘടിപ്പിക്കാനും ഒത്തുകൂടാനുമൊക്കെ ഈ താരങ്ങൾ സമയം കണ്ടെത്താറുണ്ട്. നടൻ റഹ്മാന്റെ മകളുടെ വിവാഹത്തിനും എൺപതുകളിലെ പ്രിയതാരങ്ങളെല്ലാം ഒത്തുചേർന്നിരുന്നു. വിവാഹാഘോഷത്തിനിടെ പകർത്തിയ മനോഹരമായൊരു ഗ്രൂപ്പ് ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് സുഹാസിനി ഇപ്പോൾ.
റഹ്മാൻ, പാർവതി, രേവതി, ഖുശ്ബു, സുഹാസിനി,ശോഭന, അംബിക, മേനക, രാധിക, നദിയ മൊയ്തു എന്നിവരെയെല്ലാം ചിത്രത്തിൽ കാണാം. ഒപ്പം സംഗീതമാന്ത്രികൻ എ ആർ റഹ്മാനുമുണ്ട് ചിത്രത്തിൽ. 2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് ഇത്തരമൊരു റീയൂണിയൻ ആരംഭിച്ചത്.
‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി’യെന്ന് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു.
കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറുകയായിരുന്നു.
നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’ എന്ന് പേരുള്ള സംഘത്തിൽ അക്കാലത്തു തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികാനായകന്മാർ എല്ലാവരും ഉണ്ട്. ഫോട്ടോ വൈറലായതോടെ ആരാധകരും കമെന്റുകളുമായി എത്തി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...