News
സിനിമയുടെ പ്രൊമോഷന് പോലും വന്നില്ല; അവരുടെ പിന്തുണപോലും ലഭിച്ചില്ല; അവർക്ക് ആത്മാര്‍ത്ഥതയില്ല; അത് സിനിമയെ ബാധിച്ചു; യുവ നായിക നൂറിൻ ഷെരീഫിനെതിരെ സംവിധായകനും നിർമ്മാതാവും !
സിനിമയുടെ പ്രൊമോഷന് പോലും വന്നില്ല; അവരുടെ പിന്തുണപോലും ലഭിച്ചില്ല; അവർക്ക് ആത്മാര്‍ത്ഥതയില്ല; അത് സിനിമയെ ബാധിച്ചു; യുവ നായിക നൂറിൻ ഷെരീഫിനെതിരെ സംവിധായകനും നിർമ്മാതാവും !
യുവ നായികമാരിൽ വളരെ പെട്ടന്ന് ശ്രദ്ദേയമായ നായികയാണ് നൂറിൻ ഷെരീഫ്. ഇപ്പോഴിതാ താരത്തെ
കുറിച്ച് സിനിമാ പ്രവർത്തവർ തന്നെ പരാതിയുമായി രംഗത്തുവന്നിരിക്കുകയാണ്. ‘സാന്‍റാക്രൂസ്’ എന്ന സിനിമയുമായി ബന്ധപ്പെട്ടതാണ് ആരോപണം.
കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്‍റെ കഥ പ്രമേയമാക്കി ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്ത് അടുത്തിടെ തീയേറ്ററുകളിലെത്തിയ സിനിമയാണ് ‘സാന്‍റാക്രൂസ്’. ചിറ്റേത് ഫിലിം ഹൗസിന്‍റെ ബാനറിൽ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡാൻസറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാൻ നായകനാവുന്ന ചിത്രത്തിൽ നായികവേഷത്തിലെത്തിയത് നടി നൂറിൻ ഷെരീഫ് ആണ്. ഇപ്പോഴിതാ നൂറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവും.
“വലിയ പടങ്ങള്‍ വരുമ്പോള്‍ സാധാരക്കാരുടെ ചെറിയ പടങ്ങള്‍ തീയേറ്ററുകളിൽ നിന്ന് കളയുകയാണ്. ഫോർട്ടുകൊച്ചിയിൽ ഞങ്ങൾക്ക് നല്ല കളക്ഷൻ കിട്ടിയിട്ടും കടുവ വന്നപ്പോൾ സാന്‍റാക്രൂസ് എടുത്ത് മാറ്റി. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തുകൊണ്ടാണ് ഞങ്ങൾ ഇതൊരുക്കിയത്. എന്നാൽ സിനിമയുടെ പ്രൊമോഷനുവേണ്ടി സിനിമയിലെ അകത്തുള്ളവർ തന്നെ പലരും സഹകരിച്ചില്ലെന്ന് വാർത്താ സമ്മേളനത്തിൽ സംവിധായകൻ ജോൺസൻ ജോൺ, നിർമ്മാതാവ് രാജു ഗോപി ചിറ്റേത്തും വെളിപ്പെടുത്തി.
സിനിമയിലെ നായിക നൂറിൻ ഷെരീഫാണെങ്കിൽ കൂടി പ്രൊമോഷൻ ആവശ്യത്തിന് വിളിച്ചപ്പോള്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അവരുടെ പിന്തുണപോലും ലഭിച്ചില്ല. സിനിമയിലെ നടന്മാര്‍ പുതുമുഖങ്ങളായതിനാലാണ് കോളേജുകളിലും മറ്റും പ്രൊമോഷനുവേണ്ടി പോകാനായി അവരെ വിളിച്ചത്. അവർക്ക് ആത്മാര്‍ത്ഥതയില്ല. അത് സിനിമയെ ബാധിച്ചു. സിനിമയിലിറങ്ങിയ ഒരു പാട്ട് പങ്കുവയ്ക്കാൻ പോലും പാടിയ ആള്‍ക്കാര്‍ തയ്യാറായില്ല. ഹരിശങ്കർ ഉള്‍പ്പെടെയുള്ളവർ പാട്ട് ഔട്ട്റേറ്റഡ് ആണെന്നും ഹിറ്റായ ശേഷം ഷെയർ ചെയ്യാമെന്നുമെന്നൊക്കെ പറഞ്ഞു. സ്വന്തമായി പാടിയ പാട്ട് പങ്കുവയ്ക്കാൻ പോലും അവർക്ക് പറ്റുന്നില്ല.
വൻകിട സിനിമകളുടെ വരവോടെ ചെറിയ പടങ്ങള്‍ക്ക് തീയേറ്ററുകളിൽ നിൽക്കാനാവുന്നില്ല. ഞങ്ങളുടെ സിനിമ ഡാൻസ് വിഷയമാക്കിയുള്ളതാണ്. നിറങ്ങളും എഫക്സുകളുമൊക്കെ തീയേറ്ററിൽ കണ്ട് എക്സപീരിയൻസ് ചെയ്യണം. ഫാമിലി എന്‍റര്‍ടെയ്നറാണ്. ഒടിടിയിൽ റിലീസ് ചെയ്യാൻ ഓഫറുകൾ വന്നിട്ടും തീയേറ്ററുകൾക്ക് കൊടുക്കുകയായിരുന്നു.
1978 ല്‍ കൊച്ചിയിലെ പഴയ ലക്ഷ്മണ തീയേറ്ററില്‍ കപ്പലണ്ടി വിറ്റ് ജീവിതം തുടങ്ങിയയാളാണ് ഞാൻ, തീയേറ്ററുകളിൽ പണിയെടുക്കുന്ന ജീവനക്കാരേയും അവരുടെ ജീവിതവും അറിയം. ഇപ്പോള്‍ ആക്രി കച്ചവടം നടത്തുകയാണ്. ഉള്ളതും കടം മേടിച്ചുമൊക്കെയും ചേർത്താണ് ഏറെ ആഗ്രഹിച്ച് ഒരു സിനിമയെടുത്തത്. ആരേയും കുറ്റപ്പെടുത്തുന്നില്ല. സിനിമയ്ക്ക് ആളുകയറുന്നില്ല എല്ലാവരും ഒടിടിയിൽ കാണാൻ കാത്തിരിക്കുന്ന സ്ഥിതിയാണിപ്പോള്‍, നിർമ്മാതാവ് രാജു പറഞ്ഞു.
നൂറിൻ ഷെരീഫൊക്കെ പണം വാങ്ങിയതാണ്. പണം നൽകിയതിന് രേഖയുണ്ട്. കേസ് കൊടുക്കാമെന്ന് പലരും പറഞ്ഞു. പക്ഷേ കൊടുത്തിട്ടില്ല. ഒരാളെ ഇങ്ങനെ പറ്റിക്കരുത്. മൂന്ന് കോടി രൂപയോളം മുടക്കിയിട്ടുണ്ട് സിനിമയ്ക്ക്. എന്നോട് ചോദിച്ചിട്ടാണോ പൈസ മുടക്കിയതെന്നാണ് നടിയോട് ഇപ്പോൾ ചോദിച്ചപ്പോൾ പറയുന്നത്. സിനിമയുടെ പിആർഒ വഴിയൊക്കെ നടിയോട് പറഞ്ഞുനോക്കിയിട്ടും പ്രൊമോഷന് വരാൻ അവർ തയ്യാറായില്ല, നിര്‍മ്മാതാവും സംവിധായകനും പറഞ്ഞിരിക്കുകയാണ്.
അജു വർഗീസ്, മേജർ രവി, ഇന്ദ്രൻസ് സോഹൻ സീനുലാൽ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ കിരൺ കുമാർ, അരുൺ കലാഭവൻ, അഫ്സൽ അച്ചൽ എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ് അവതരിപ്പിക്കുന്ന ഡയറക്ടർ ഫെർണാണ്ടസിലൂടെയാണ് കഥയുടെ ആരംഭം. സൂപ്പർതാരങ്ങളെ അഭിനയിപ്പിച്ച രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ തകർന്നതിനാൽ തന്റെ പുതിയ കഥ ഫോർട്ട് കൊച്ചിയിലെ സാന്റാക്രൂസ് എന്ന ഡാൻസ് ഗ്രൂപ്പിനെ ആസ്പദമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കാൻ തിരക്കഥാകൃത്തിനെ ഫോർട്ട് കൊച്ചിയിലേക്ക് അയക്കുന്നതും തുടർന്ന് ആ ഡാൻസ് ഗ്രൂപ്പിന്‍റെ കഥ പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം.
about noorin shareef