മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയട്ടെ ; രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് അഭിനന്ദനങ്ങളുമായി മോഹൻലാലും, സുരേഷ് ഗോപിയും !
Published on

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടൻ മോഹൻലാലും, മുൻ എംപി സുരേഷ് ഗോപിയും. പ്രധാനമന്ത്രിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു അഭിനന്ദനങ്ങളുമായി ഇരുവരും രംഗത്തുവന്നത്. ഫേസ്ബുക്കിലൂടെയാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയ്ക്കും, സംഗീത സംവിധായകൻ ഇളയ രാജയ്ക്കുമാണ് മോഹൻലാൽ അഭിനന്ദനങ്ങൾ അറിയിച്ചത്. ഇരുവരുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മഹാനായ സംഗീതജ്ഞൻ ഇളയരാജയ്ക്കും, ട്രാക്കിലെ ഇന്ത്യയുടെ രാജ്ഞി പി.ടി ഉഷയ്ക്കും അഭിനന്ദനങ്ങൾ. ഇരുവർക്കും ആശംസകൾ- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷ, ഇളയരാജ, വീരേന്ദ്ര ഹെഗാഡേ, വിജയേന്ദ്ര പ്രസാദ് എന്നിവർക്ക് അഭിനന്ദനങ്ങളെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. തങ്ങളുടെ സംഘത്തിലേക്ക് സ്വാഗതം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...