എല്ലാവരും തീർച്ചയായും കണ്ടിയിരിക്കേണ്ട ചിത്രം ; ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകർക്ക് ഒപ്പമാണ് മാധവൻ എന്ന് തെളിയിച്ചു റോക്കട്രി: ദി നമ്പി എഫക്റ്റി’ന് അഭിനന്ദനങ്ങൾ അറിയിച്ച് രജനികാന്ത് !
Published on

ആർ മാധവന്റെ സംവിധാനത്തിൽ മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. മാധവൻ തന്നെയാണ് പ്രധാന കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചിരിക്കുന്നത്. മാധവന് പുറമേ സിമ്രാൻ, രജിത് കപൂർ, ദിനേഷ് പ്രഭാകർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയത് .ഇപ്പോഴിതാ ‘റോക്കട്രി: ദി നമ്പി എഫക്റ്റി’ന് അഭിനന്ദനങ്ങൾ അറിയിച്ച് രജനികാന്ത്. റോക്കട്രി എല്ലാവരും തീർച്ചയായും കണ്ടിയിരിക്കേണ്ട ചിത്രമാണ് എന്നും പ്രത്യേകിച്ച് യുവാക്കൾ ഇത് കാണണം എന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. മികച്ച സംവിധായകർക്കൊപ്പമാണ് മാധവന്റെ സ്ഥാനം എന്ന് അദ്ദേഹം ഈ ചിത്രത്തിലൂടെ തെളിയിച്ചു എന്നും രജനികാന്ത് കുറിച്ചു.എല്ലാവരും തീർച്ചയായും കണ്ടിയിരിക്കേണ്ട ചിത്രമാണ് റോക്കട്രി. പ്രത്യേകിച്ച് യുവാക്കൾ.
നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗം ചെയ്യുകയും ചെയ്ത പത്മഭൂഷൺ ഡോ.നമ്പി നാരായണന്റെ കഥ വളരെ റിയലിസ്റ്റിക് ആയി മാധവൻ അവതരിപ്പിച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകർക്ക് ഒപ്പമാണ് മാധവൻ എന്ന് തെളിയിച്ചു. ഇത്തരം ഒരു സിനിമ തന്നതിന് നന്ദി, ഒപ്പം അഭിനന്ദനങ്ങളും.’മികച്ച പ്രതികരണമാണ് ‘റോക്കട്രി’യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മാധവന്റെ ആദ്യ സംവിധാനം എന്ന നിലയിൽ ഏറെ പ്രശംസയും താരത്തിന് ലഭിക്കുന്നുണ്ട്. ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രം പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് എന്ന് നമ്പി നാരായണൻ കഴിഞ്ഞ ദിവസം പറഞ്ഞത് വാർത്തയായിരുന്നു. തനിക്ക് പത്മഭൂഷൺ നൽകി ആദരിക്കും മുൻപ് കിട്ടിയ പദവി രാജ്യദ്രോഹി എന്നായിരുന്നു, വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ആർക്കും അറിയില്ല, അതാണ് ചിത്രം വരച്ചു കാട്ടുന്നത് എന്നും നമ്പി നാരായണൻ വ്യക്തമാക്കിയിരുന്നു .
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...