Connect with us

എപ്പോഴും ചോദ്യം ചെയ്യാന്‍ ആളുണ്ടാകുക എന്ന് പറയുന്നത്, ഒരു നല്ല കാര്യമാണ്.അവര്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ വെളിച്ചം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത് ; ഡബ്ല്യുസിസിയെ കുറിച്ച സംയുക്ത !

Movies

എപ്പോഴും ചോദ്യം ചെയ്യാന്‍ ആളുണ്ടാകുക എന്ന് പറയുന്നത്, ഒരു നല്ല കാര്യമാണ്.അവര്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ വെളിച്ചം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത് ; ഡബ്ല്യുസിസിയെ കുറിച്ച സംയുക്ത !

എപ്പോഴും ചോദ്യം ചെയ്യാന്‍ ആളുണ്ടാകുക എന്ന് പറയുന്നത്, ഒരു നല്ല കാര്യമാണ്.അവര്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ വെളിച്ചം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത് ; ഡബ്ല്യുസിസിയെ കുറിച്ച സംയുക്ത !

മലയാളി സിനിമ പ്രേക്ഷകരുടെ മനസില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയ താരമാണ് സംയുക്ത മേനോന്‍. പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് . ചിത്രത്തില്‍ ചെറിയ ഒരു കഥാപാത്രത്തെയാണ് താരം അഭിനയിച്ചത്. അത് കാര്യമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നില്ല. എന്നാല്‍ ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ സംയുക്ത ജന ശ്രദ്ധ നേടുന്നത് .ചെറിയ കാലം കൊണ്ട് ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച സംയുക്തയുടെ ഏറ്റവും പുതിയ ചിത്രം കടുവ തീയേറ്ററില്‍ റിലീസിനൊരുങ്ങുകയാണ്.

ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം ഇപ്പോള്‍. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.സിനിമയിലെ സ്ത്രീ സുരക്ഷ, ഡബ്ല്യൂസിസി എന്നിവയൊക്കെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. ഡബ്ല്യു സി സി അടക്കമുള്ള സംഘടനകളില്‍ ഒന്നും ഔദ്യോഗികമായി അംഗത്വം എടുത്തിട്ടില്ലെന്ന് സംയുക്ത പറയുന്നു. സൈബര്‍ സുരക്ഷയെ കുറിച്ച് ഡബ്ല്യുസിസി നടത്തിയ ഒരു സെമിനാറില്‍ പങ്കെടുത്തിട്ടുണ്ട്. ഇതല്ലാതെ ഞാന്‍ ഒരു സംഘടനയിലും അംഗത്വം എടുത്തിട്ടില്ലെന്ന് സംയുക്ത പറഞ്ഞു.

അംഗത്വം എടുക്കാത്തിന്റെ കാരണം, ഒരു സംഘടനയില്‍ ഭാഗമാകുമ്പോള്‍, അതില്‍ നമ്മള്‍ കൊടുക്കേണ്ട കമ്മിറ്റ്‌മെന്റും ഇന്‍വോള്‍വ്‌മെന്റുമുണ്ട്. സംഘടനയിലെ ഡിസിപ്ലിന്‍ പാലിക്കാന്‍ പറ്റുന്ന ഒരു അംഗമാകാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. സിനിമയിലെ ഈ രണ്ട് സംഘടനകളും അത്യാവശ്യമാണ്, ആവശ്യമാണ്. രണ്ടിനെയും ഞാന്‍ മാറ്റിവയ്ക്കുകയല്ല.

എന്റെ വ്യക്തിപരമായ കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്നെങ്കിലും ഒരു കാലത്ത് ഈ സംഘടനയ്ക്ക് ഉപകാരപ്പെടുന്ന ഒരു മെമ്പറാകാന്‍ പറ്റുമെന്ന് തോന്നുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും സംഘടനയുമായി മുന്നോട്ടു പോകാന്‍ തയ്യാറാണ്. നമുക്ക് പ്രശ്‌നമുള്ളത് തിരിച്ചറിയുന്നതാണ് ആദ്യത്തെ പോയിന്റ്.

ഞാന്‍ പഠിച്ച സ്‌കൂളുകളില്‍ ക്യാപ്റ്റന്‍, ആണ്‍കുട്ടിയും വൈസ് ക്യാപറ്റന്‍ പെണ്‍കുട്ടിയുമായിരിക്കും. എന്തുകൊണ്ടാണത്. അത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു റൂളാണ്. പിന്നീട് നമ്മള്‍ ഈ ചര്‍ച്ചകളിലേക്ക് വരുമ്പോഴും സമത്വത്തെ കുറിച്ച് പറയുമ്പോഴും നമുക്ക് മനസിലാവുന്നു അവിടെ ഒരു പ്രശ്‌നമുണ്ടെന്ന്.

സിനിമകളില്‍ ഈ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതി, കഥാപാത്രങ്ങളെ പ്ലേസ് ചെയ്യുന്ന രീതി. ഇവിടെയൊക്കെ ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോഴാണ് അവിടെ ഒരു പ്രശ്‌നമുണ്ടെന്ന് മനസിലാകുന്നത്. ആ പ്രശ്‌നം ആദ്യം മുന്നോട്ടുവയ്ക്കുന്നു. ചര്‍ച്ചകള്‍ നടക്കുന്നു. പിന്നീടാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.

മലയാള സിനിമ മാത്രമല്ല, ലോകത്ത് എമ്പാടും പല രീതിയിലുള്ള മൂവ്‌മെന്റ്‌സ് നടക്കുന്ന ഒരു സമയമാണ്. പല വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. പല രീതിയിലുള്ള ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമയമാണ്. ഡബ്ല്യു സി സിയില്‍ അവര്‍ മുന്നോട്ടുവയ്ക്കുന്നത്, എപ്പോഴും ചോദ്യം ചെയ്യാന്‍ ആളുണ്ടാകുക എന്ന് പറയുന്നത്. ഒരു നല്ല കാര്യമാണ്. ഞാന്‍ അതില്‍ ഔദ്യോഗികമായി അംഗമല്ലന്നേ പറഞ്ഞിട്ടുള്ളൂ. അവര്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ വെളിച്ചം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംയുക്ത പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top