സെറ്റിലെ ഏറ്റവും വലിയ ഉഴപ്പന് ഞാനായിരുന്നു ; രാജുവും പൃഥ്വിരാജും നല്ലവരാണ് അവരെ ഞാനാണ് ചീത്തയാക്കിയത് ; ജയസൂര്യ പറയുന്നു !

കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ സ്വപ്നക്കൂടിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ , ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്. ഇഖ്ബാൽ കുറ്റിപ്പുറം, കമൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സ്വപ്നക്കൂട് ഷൂട്ട് നടക്കുമ്പോള്‍ സെറ്റിലെ ഏറ്റവും വലിയ ഉഴപ്പന് താനായിരുന്നു എന്നും അതിന്റെ പേരില്‍ കമല്‍ സാറിന്റെ വഴക്ക് കേട്ടിട്ടുണ്ടെന്നും പറയുകയാണ് ജയസൂര്യഓൺലൈൻ മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് ജയസൂര്യ സ്വപ്നക്കൂടിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
‘ഇന്നൊരു തമാശ പറയാന്‍ നമുക്ക് പേടിയാണ്. സ്വപ്നക്കൂടില്‍ അങ്ങനെയൊന്നില്ലായിരുന്നു. എന്റെ പഴയ അഭിമുഖങ്ങള്‍ കണ്ടാല്‍ മതി. എന്ത് തോന്നിവാസവും പറയാന്‍ പറ്റുന്ന സൗഹൃദമുണ്ട്, അതുപോലെ തിരിച്ചും. കാണുന്ന പ്രേക്ഷകരും ആ സെന്‍സിലെ എടുക്കൂ. ഇന്ന് അഭിമുഖങ്ങള്‍ കണ്ട് ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കും. നമ്മള് സൗഹൃദത്തിന്റെ പുറത്ത്, ആ കംഫര്‍ട്ടിന്റെ പുറത്ത് പറയുന്ന തമാശകളാണത്. ആ സെന്‍സില്‍ വേണം കാണുന്നവരും എടുക്കാന്‍ എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ തമാശ പറയാനുള്ള സൗഹൃദം ഉള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത്,’ ജയസൂര്യ പറഞ്ഞു.
‘സ്വപ്നക്കൂടില്‍ എന്തൊക്കെ തമാശ പറഞ്ഞിട്ടുണ്ട്. ആ സെറ്റിലെ ഏറ്റവും വലിയ ഉഴപ്പന് ഞാനായിരുന്നു. കമല്‍ സാര്‍ ഷൂട്ടിനിടക്ക് ആരാടാ അത് മിണ്ടാതിരിക്കാന്‍ പറയും. നല്ല ചീത്തവിളിയും ബഹളവും ഒക്കെ ഉണ്ടായിട്ടുണ്ട്. രാജുവും പൃഥ്വിരാജും നല്ല ആള്‍ക്കാരായിരുന്നു. അവരെ ഞാനാണ് ചീത്തയാക്കിയത് എന്ന് വേണമെങ്കില്‍ പറയാം. എന്നും നല്ല ഓര്‍മകളുള്ള സിനിമയാണ് സ്വപ്നക്കൂട്.ഞാനും രാജുവും ഇന്ദ്രനും ഒക്കെ കൂടിയ ക്ലാസ്മേറ്റ്സ് അമര്‍ അക്ബര്‍ അന്തോണി പോലെയുള്ള സിനിമകള്‍ വീണ്ടും ചെയ്യാന്‍ കൊതി തോന്നുവാ. സ്വപ്നക്കൂടില്‍ ക്യമറക്ക് മുമ്പില്‍ അഭിനയിക്കുമ്പോള്‍ നമുക്ക് ചിരി വരും. എത്രയോ തവണ ചിരിച്ചിരിക്കുന്നു. കമല്‍ സാര്‍ നല്ല ചീത്ത പറയും,’ ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...