News
പെണ്ണുങ്ങളുടെ സംസാരവും വഴക്കും ഞങ്ങളും ആസ്വദിക്കാറുണ്ട്; കൂടെപ്പിറപ്പിനെ ചേർത്തുപിടിച്ച് ആ വാക്കുകൾ; അനിയത്തിയെ ചേര്‍ത്തുപിടിച്ച് താലോലിക്കുന്ന അഭയ ഹിരണ്മയി!
പെണ്ണുങ്ങളുടെ സംസാരവും വഴക്കും ഞങ്ങളും ആസ്വദിക്കാറുണ്ട്; കൂടെപ്പിറപ്പിനെ ചേർത്തുപിടിച്ച് ആ വാക്കുകൾ; അനിയത്തിയെ ചേര്‍ത്തുപിടിച്ച് താലോലിക്കുന്ന അഭയ ഹിരണ്മയി!
ഗായിക അഭയ ഹിരണ്മയിയെ കുറിച്ചുള്ള വാർത്തയാണ് സോഷ്യല്‍മീഡിയയിൽ ഏറെ പ്രാധാന്യത്തോടെ പലരും ഇന്‍ കാണുന്നത്. മറ്റൊന്നും കൊണ്ടല്ല, ഗോപി സുന്ദറുമായുള്ള ബന്ധം തകർന്നതെങ്ങനെ? ഇനി എങ്ങനെയാണ് ജീവിക്കുക ? എന്നൊക്കെ അറിയാനുള്ള ടിപ്പിക്കൽ മലയാളികളുടെ വെറും ആഗ്രഹങ്ങൾ. അത്തരക്കാർക്ക് വേണ്ടി ഇപ്പോഴിതാ പുതിയ സന്തോഷ വാർത്ത വന്നിരിക്കുകയാണ്.
സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് അഭയ. തനിക്കൊരു സഹോദരിയാണുള്ളതെന്ന് അഭയ പറഞ്ഞിരുന്നു. വരദ ജ്യോതിര്‍മയി എന്നാണ് അനിയത്തിയുടെ പേര്. അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് അഭയ എത്താറുണ്ട്. കണ്ണാം തുമ്പി പോരാമോ എന്ന ഗാനത്തിനൊപ്പമായുള്ള വീഡിയോ നേരത്തെ വൈറലായിരുന്നു. അനിയത്തിയെ ചേര്‍ത്തുപിടിച്ച് താലോലിക്കുന്ന അഭയയുടെ വീഡിയോ കണ്ട് മനസ് നിറഞ്ഞുവെന്നായിരുന്നു കമന്റുകള്‍.
ഇതെന്റെ കൂടപ്പിറപ്പാണ്. ഞങ്ങളുടേതായ നിമിഷങ്ങള്‍ ശരിക്കും ആസ്വദിക്കാറുണ്ട്. പെണ്‍കുട്ടികളുടേതായ സംസാരവും വഴക്കുകളുമെല്ലാം ഞങ്ങള്‍ ആസ്വദിക്കാറുണ്ട്. തിരുവനന്തപുരം സിസ്റ്റേഴ്സ് സ്വയമായി അവരെത്തന്നെ മാറ്റിയിരിക്കുകയാണെന്നുമായിരുന്നു അഭയ കുറിച്ചത്.
ലവ് യൂ വരദ ജ്യോതിര്‍മയി എന്ന് പറഞ്ഞ് സഹോദരിയെ മെന്‍ഷന്‍ ചെയ്തായിരുന്നു അഭയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നടി അനുശ്രീയുള്പ്പടെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി കമന്റ് ചെയ്തിട്ടുള്ളത്.
ചിരിച്ച മുഖത്തോടെയായാണ് അഭയ എപ്പോഴും പോസ് ചെയ്യാറുള്ളത്. ഈ ചിരിയാണ് എപ്പോഴും ഞങ്ങള്‍ക്ക് കാണേണ്ടത്. സാരിയണിഞ്ഞ് നാടന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് അഭയ പോസ്റ്റ് ചെയ്തത്. മോഡേണ്‍ വേഷങ്ങള്‍ മാത്രമല്ല ട്രഡീഷണല്‍ കോസ്റ്റിയൂമിലും പ്രത്യക്ഷപ്പെടാറുണ്ട് അഭയ. ഫാഷനിലെ പരീക്ഷണങ്ങളും പുത്തന്ചിത്രങ്ങളുമെല്ലാം ചര്‍ച്ചയായി മാറാറുമുണ്ട്. സ്റ്റേജ് പരിപാടികളുമായും സജീവമാണ് അഭയ.
വര്‍ഷങ്ങളായുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ച് ഗോപി സുന്ദര്‍ അമൃത സുരേഷിനെ കൂടെക്കൂട്ടിയത് അടുത്തിടെയായിരുന്നു. അഭയയും ഗോപി സുന്ദറും പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വിമര്‍ശനങ്ങള്‍ തുടര്‍ന്നപ്പോഴും അഭയ മൗനം പാലിക്കുകയായിരുന്നു. ആ വിഷയത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു അഭയയുടെ പ്രതികരണം.
about abhaya