
Malayalam
സ്നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപം; വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള സഹായിയെ പരിചയപ്പെടുത്തി മീര ജാസ്മിന്
സ്നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപം; വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള സഹായിയെ പരിചയപ്പെടുത്തി മീര ജാസ്മിന്

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്.
ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മീര സോഷ്യല്‍ മീഡിയയിലും സജീവമാണ്. മീര ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്നേഹവും കരുതലുമായി വര്‍ഷങ്ങളായി തന്റെ കൂടെയുള്ള സഹായിയെ പരിചയപ്പെടുത്തുകയാണ് മീര ജാസ്മിന്.
‘എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാള്‍ മനോഹരമാണ്. സ്നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്ബയുടെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപമായ രാധയെ പരിചയപ്പെടൂ,’ എന്നാണ് മീര കുറിക്കുന്നത്. വര്‍ഷങ്ങളായി മീരയുടെ സഹായിയായി രാധ കൂടെയുണ്ട്.
ആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിന് മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ‘പത്ത് കല്പനകള്,’ 2018ല്‍ പുറത്തിറങ്ങിയ ‘പൂമരം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകള്‍’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരില്‍നിന്നും ലഭിച്ചത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...