ലൂസിഫര്‍ ചിത്രീകരണം വെള്ളത്തിലായി! ലൂസിഫര്‍ ടീമിനെ ദിവസം മുഴുവന്‍ മഴ വെറുതെ ഇരുത്തിക്കളഞ്ഞു: പൃഥ്വിരാജ്
മുഴുവന്‍ ലൂസിഫര്‍ ടീമിനെയും ദിവസം മുഴുവന്‍ മഴ വെറുതെ ഇരുത്തിക്കളഞ്ഞെന്ന് പൃഥ്വിരാജ്. കേരളം ഒന്നാകെ കാല വര്‍ഷം അതിശക്തമായ സാഹചര്യത്തിലാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണം മുടങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ അണക്കെട്ട് നിറഞ്ഞ് കവിയുന്നതിനെ തുടര്‍ന്ന് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
ലൂസിഫര്‍ മാത്രമല്ല പല ചിത്രങ്ങളുടെയും ചിത്രീകരണം കനത്ത മഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചിത്രീകരണം തുടരാനാകാതെ ആകെ കുഴപ്പത്തിലായിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലാണ് ലൂസിഫറിന്റെ ലൊക്കേഷന്‍. മള്‍ട്ടിപ്പിള്‍ ക്യാമറകള്‍ സെറ്റ് ചെയ്ത് ഷൂട്ടിംഗ് തുടങ്ങാനിരിക്കവെയാണ് മഴ ചതിച്ചത്. മുഴുവന്‍ ടീമിനെയും ദിവസം മുഴുവന്‍ മഴ വെറുതെയിരുത്തിക്കളഞ്ഞുവെന്നാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ ഇന്ദ്രജിത്തും ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുമെന്നാണ് സൂചന. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യരും എത്തും. വില്ലനായി ബോളിവുഡ് താരം വിവേക് ഒബ്റോയും വേഷമിടും. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം. ദീപക് ദേവാണ് സംഗീതം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...