യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്ന് വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അന്വേഷണവുമായി സഹകരിക്കണം എന്ന് മുന്‍കൂര്‍ ജാമ്യത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി.
കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷന് സിഐക്ക് മുമ്പാകെയാണ് വിജയ് ബാബു ഹാജരാകുക. ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഒപ്പം തെളിവെടുപ്പും നടക്കും. ആവശ്യമായി വന്നാല്‍ അന്വേഷണ സംഘത്തിന് നടനെ അറസ്റ്റ് ചെയ്യാവുന്നതാണ്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സ്റ്റേഷന് ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കാന്‍ പാടില്ല, തുടങ്ങിയവാണ് കോടതിയുടെ ഉപാധികള്‍. തിങ്കളാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഏപ്രില്‍ 22നാണ് യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് വിജയ് ബാബു ദുബായിലേക്ക് ഒളിവില്‍ പോകുകയായിരുന്നു. 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണു നടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തന്റെ പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് ഇവര്‍ പീഡനപ്പരാതി നല്‍കിയതെന്നാണ് വിജയ് ബാബു പറയുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...