യാഥാര്‍ത്ഥത്തില്‍ അനാവശ്യ വാദം ഉയര്‍ത്തി പ്രതിഭാഗമാണ് സമയം നീട്ടിക്കൊണ്ടുപോവുന്നത്, മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കാമെന്ന നിലപാടിലേയ്ക്ക് അതിജീവിത എത്തിയതായിട്ട് തനിക്ക് അറിയില്ലെന്ന് അഭിഭാഷക ടിബി മിനി
യാഥാര്‍ത്ഥത്തില്‍ അനാവശ്യ വാദം ഉയര്‍ത്തി പ്രതിഭാഗമാണ് സമയം നീട്ടിക്കൊണ്ടുപോവുന്നത്, മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കാമെന്ന നിലപാടിലേയ്ക്ക് അതിജീവിത എത്തിയതായിട്ട് തനിക്ക് അറിയില്ലെന്ന് അഭിഭാഷക ടിബി മിനി
യാഥാര്‍ത്ഥത്തില്‍ അനാവശ്യ വാദം ഉയര്‍ത്തി പ്രതിഭാഗമാണ് സമയം നീട്ടിക്കൊണ്ടുപോവുന്നത്, മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കാമെന്ന നിലപാടിലേയ്ക്ക് അതിജീവിത എത്തിയതായിട്ട് തനിക്ക് അറിയില്ലെന്ന് അഭിഭാഷക ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ മെമ്മറി കാര്‍ഡ് പരിശോധന സംബന്ധിച്ച് വലിയ വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ നടന്നത്. മെമ്മറി കാര്‍ഡ് പരിശോധന വിചാരണ നീട്ടിക്കൊണ്ടുപോവാനുള്ള പ്രോസിക്യൂഷന് തന്ത്രമാണെന്ന് ആരോപിച്ച പ്രതിഭാഗം മെമ്മറി കാര്‍ഡ് പരിശോധിക്കുന്നുണ്ടെങ്കില്‍ അത് കേന്ദ്ര ലാബിലായിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ ഈ ആവശ്യം എതിര്‍ത്ത പ്രോസിക്യൂഷന് കേന്ദ്ര ലാബില്‍ അയച്ചുള്ള പരിശോധനയ്ക്ക് അനുകൂലമാണെന്ന നിലപാടായിരുന്നു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
ഇപ്പോഴിതാ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്തുകയാണ് പ്രമുഖ അഭിഭാഷകയായ ടിബി മിനി. ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അവര്‍ ഇതേ കുറിച്ച് പറഞ്ഞത്. മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കാമെന്ന നിലപാടിലേക്ക് അതിജീവിത എത്തിയതായിട്ട് എനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെ സംബന്ധിച്ച, കോടതിക്ക് അംങ്ങനെ ഒരു അഭിപ്രായമുണ്ടെങ്കില്‍ അങ്ങനെയാവട്ടെ എന്ന നിലയിലാണ് പറഞ്ഞത്. അല്ലാതെ അവര്‍ പൂര്‍ണ്ണമായും ഈ ആവശ്യത്തിന് അനുകൂലമായി നിന്നുവെന്ന കാര്യം എനിക്ക് അറിയില്ല. അത്തരമൊരു നിലപാടിലേക്ക് അവരും എത്തിയിട്ടില്ലെന്ന് തന്നെയാണ് കരുതുന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു.
വാദം നടത്തുന്നതിനിടയില്‍ കോടതി ചില കാര്യങ്ങള്‍ പറയും. അത്രമാത്രേമ ഇപ്പോള്‍ നടന്നിട്ടുള്ളു. ഇനിയും വാദം കേള്‍ക്കാനുണ്ട്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഇതുവരെ പൂര്‍ത്തികരിച്ചിട്ടില്ല. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് അതിജീവതയുടെ ഭാഗത്ത് നിന്നും പറയാന്‍ ശ്രമിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്ത് പോയി എന്ന് പറയുന്ന വിഷയം സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണ്. ദൃശ്യങ്ങള്‍ പലരിലേക്കും എത്തിയതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. അത് സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യമാണ് റിട്ട് ഹര്‍ജിയായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിര്‍ണ്ണായ തെളിവ് എന്ന് പറയുന്നത് മെമ്മറി കാര്‍ഡാണ്. ദൃശ്യം പകര്‍ത്തിയ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. ആ മെമ്മറി കാര്‍ഡില്‍ ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. 2017 ല്‍ ഉണ്ടായിരുന്ന ഹാഷ് വാല്യു വെച്ചിട്ടായിരുന്നു നമ്മള് മാര്‍ക്ക് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മാറിയ ഹാഷ് വാല്യൂ ഉള്ള ഡോക്യുമെന്റാണ് 2018 ല്‍ മാര്‍ക്ക് ചെയ്യപ്പെട്ടതും. ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് 2020 ല്‍ വന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഇല്ല. അതേസമയം, റിട്ട് ഹര്‍ജിയില്‍ മറുപടിയായി സര്‍ക്കാര്‍ ആ വിവരങ്ങള്‍ ഹാജാരാക്കിയിട്ടുണ്ടെന്നും ടിബി മിനി വ്യക്തമാക്കുന്നു.
കോടതിയില്‍ വക്കാലത്ത് നല്കിയതിനാല് തന്നെ അറിയാവുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാനുള്ള ബുദ്ധിമുട്ടുണ്ട്. നമുക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും എഴുതി തന്നെ കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ എല്ലാം തന്നെ വ്യക്തമായി പറയുന്നുണ്ട്. എല്ലാവരും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു കേസിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിലും അത് പുറത്ത് വരണം
മെമ്മറി കാര്‍ഡ് പരിശോധന എന്ന് തുടങ്ങിയ ആവശ്യങ്ങളടക്കം ഉന്നയിച്ച് സമയം അനാവശ്യമായി നീട്ടിക്കൊണ്ടുപോവുന്നു എന്നുള്ളതാണ് പ്രതിഭാഗം ഇപ്പോള്‍ കേസില്‍ ഉയര്‍ത്തുന്ന പ്രധാന വാദം. എന്നാല്‍ നമ്മുടെ ഭാഗത്ത് നിന്നും അത്തരമൊരു കാര്യമില്ല. രണ്ട് ദിവസത്തിന്റെ കാര്യമേയുള്ളു. ഇപ്പോള്‍ വാദത്തിനൊക്കെ വേണ്ടിയാണ് ദിവസങ്ങള്‍ കടന്നു പോകുന്നത്. യാഥാര്‍ത്ഥത്തില്‍ അനാവശ്യ വാദം ഉയര്‍ത്തി പ്രതിഭാഗമാണ് സമയം നീട്ടിക്കൊണ്ടുപോവുന്നതെന്നും അഭിഭാഷക ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചോര്‍ന്നോ എന്ന് കണ്ടെത്തുക വലിയ വെല്ലുവിളിയാണെന്ന് സാങ്കേതിക വിദഗ്ദന് സംഗമേശ്വരന്.ആക്സസ് ചെയ്ത ഡിവൈസ് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്താണ് നടന്നതെന്ന് തെളിയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സംഗമേശ്വരന് പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2017 ലെ മെമ്മറി കാര്‍ഡിന്റെ കോള്‍ഡ് ഇമേജ് കേരള എഫ്എസ്എല്ലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ കോള്‍ഡ് ഇമേജ് ആണ് റഫറന്‍സ് കോപ്പിയായി ഉപയോഗിക്കുന്നത്. കോള്‍ഡ് ഇമേഡ് സംസ്ഥാന എഫ് എസ് എല്ലില്‍ ആയാലും കേന്ദ്ര എഫ് എസ് എല്ലില്‍ ആയാലും അവര്‍ പരിശോധിക്കുന്നത് 2017 ല്‍ ക്രിയേറ്റ് ചെയ്യപ്പെട്ട കോള്‍ഡ് ഇമേജിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കുക’.
‘സിഎഫ്എസ്എല്ലില്‍ ആ കോള്‍ഡ് ഇമേജ് ഇല്ലായെങ്കില്‍ എഫ് എസ് എല്‍ ആ ഇമേജ് അയച്ച് കൊടുക്കേണ്ടി വരും. അതില്‍ തെറ്റില്ല. ആര് അനലൈസ് ചെയ്താലും വരാന്‍ പോകുന്നത് ഒരേ കാര്യം തന്നെയാണ്. ഏതെങ്കിലും ഫയല്‍സ് ആക്സസ് ചെയ്താലോ മാറ്റപ്പെട്ടാലോ ആഡ് ചെയ്യാപ്പെട്ടാലോ മാത്രമേ അതിന്റെ വോള്യത്തിന്റെ ഹാഷ് മാറുള്ളൂ.നിയമവിരുദ്ധമായി ആക്സസ് ചെയ്തിട്ടുണ്ടെന്ന് സംശയലേശമന്യേ പറയാന്‍ സാധിക്കും.കാരണം ആക്സസ് ചെയ്തപ്പോള്‍ റൈറ്റ് ബ്ലോക്കര്‍ യൂസ് ചെയ്തിട്ടില്ല’ എന്നും അദ്ദേഹം പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...