അതിക്രമം ചെയ്യുന്നവർക്ക് പോലീസിൽ നിന്ന് ഉൾപ്പെടെ സഹായം ലഭിക്കുന്നുണ്ട്, സിനിമാ മേഖലയിൽ നിന്നുള്ള പിന്തുണ വേറെയും,താര സംഘടനയായ അമ്മ അധോലോക സംഘമാണ് ; അഡ്വ ജയശങ്കർ പറയുന്നു !
Published on

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച സംഭവത്തിൽ വിമർശനങ്ങളാണ് ഉയരുന്നത് . വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസിൽ പ്രതിസമ്പന്നനാണ്.സ്വാധീനം ഉള്ളയാളാണ്. സിനിമ മേഖലയിൽ നിന്നും നിരവധി പേരുടെ പിന്തുണയും ഇയാൾക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജയശങ്കറിന്റെ വാക്കുകളിലേക്ക്
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. എന്നാൽ ചിലർ കുറച്ചധികം തുല്യരാണ്. പണ്ടൊക്കെ അത് രാഷ്ട്രീയക്കാർക്കും ബിസനസ് രംഗത്തുള്ള പ്രമുഖർക്കുമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സിനിമാ രംഗത്തുള്ളവർക്കും ആ സ്റ്റാറ്റസ് കിട്ടിയിരിക്കുകയാണ്. ഇവർക്ക് ക്രമിനൽ നിയമത്തിൽ നിന്ന് ഇമ്മ്യൂണിറ്റി കൊടുത്തിരിക്കുകയാണ്. അവരെ സംബന്ധിച്ച് പല വിനോദകളിൽ ഒരു വിനോദം മാത്രമാണ് ഇത്. മറ്റുള്ളവർ അവരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്നാണഅ അവർ ആഗ്രഹിക്കുന്നത്’.
വിജയ് ബാബു ലൈംഗികാതിക്രമം നടത്തിയ ശേഷം രാജ്യവിട്ട് പോവുകയും സാമൂഹ മാധ്യമത്തിൽ കൂടി ഇരയുടെ പേര് വെളിപ്പെടുത്തുകയുമാണ് ചെയ്തത്. പീഡിനത്തിന് ഇരയായവരെ അതിജീവിത എന്ന് വിളിക്കുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. അവർ എന്താണ് അതിജീവിച്ചത്. അവർ ഇപ്പോഴും ഇര തന്നെയാണ്. അതിക്രമത്തിന്റെ ഇരയും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന്റെ ഇരയും. അടുത്ത ഘട്ടത്തിൽ നിയമസംവിധാനങ്ങളുടെ കൂടി ഇരയാകും അവർ’.പേര് വെളിപ്പെടുത്തിയതോടെ ഇരയെ കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. താനും പല ഗ്രൂപ്പുകളിലും കണ്ടിരുന്നു.
അങ്ങനെയാണ് അവരെ കുറിച്ച് അറിയുന്നത്. സിനിമകളിൽ റോൾ ലഭിക്കാത്തതിനാലാണ് അവർ ഇപ്പോൾ ആരോപണവുമായി വന്നിരിക്കുന്നതെന്ന വിഷലിപ്തമായ പ്രചരണങ്ങളാണ് നടന്റെ ആരാധകർ നടത്തിയത്’.’അതിന് ശേഷമാണ് നടൻ യുഎയിലേക്ക് മുങ്ങിയ വാർത്ത വരുന്നത്. പിന്നീട് ജോർജിയയിൽ ഉണ്ടെന്ന് പറഞ്ഞു. മൂൻകൂർ ജാമ്യം തേടി. ഒടുവിൽ അറസ്റ്റ് ചെയ്യില്ലെന്ന ഹൈക്കോടതിയുടെ ഉറപ്പിൻമേൽ രാജ്യത്ത് പ്രത്യക്ഷപ്പെട്ടു. ഇപ്പോഴും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നടക്കുകയാണ് അദ്ദേഹം. അതിനും ഉപരിയായ പണം കൊടുത്ത് ഇരയെ സ്വാധീനിക്കാനും ശ്രമിച്ചു’.നമ്മുടെ നാട്ടിൽ ഓരോ തവണയും നിയമം കർക്കശമാക്കുമ്പോഴും അതിക്രമങ്ങൾക്ക് യാതൊരു കുറവുമില്ല. അതിക്രമം ചെയ്യുന്നവർക്ക് പോലീസിൽ നിന്ന് ഉൾപ്പെടെ സഹായം ലഭിക്കുന്നുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ള പിന്തുണ വേറെയും. താര സംഘടനയായ അമ്മ അധോലോക സംഘമാണ്’.
നടി ആക്രമിക്കപ്പെട്ട കേസിൽ 85 ദിവസത്തോളം ദിലീപ് ജയിലിൽ കിടന്നിട്ടുണ്ട്. രണ്ട് തവണ ജാമ്യഹർജി തള്ളിപോയി മൂന്നാമത്തെ തവണയാണ് ജാമ്യം ലഭിച്ചത്. അതാണ് നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ. ഇത്തരം കേസുകൾ പരിഗണിക്കുമ്പോൾ കോടതി പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എത്രയോ കേസുകളിൽ വളരെ വ്യവസ്ഥാപിതമാക്കപ്പെട്ട കാര്യങ്ങളാണ് ഇതൊക്കെ’.’കുറ്റാരോപിതരായവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടേക്കാം.
എന്ന് കരുതി അവർ നിരപരാധിയാണെന്നതിന് അർത്ഥമില്ല. നിരപരാധികളെ പോലീസ് അറസ്റ്റ് ചെയ്യുന്നതൊക്കെ അത്യപൂർവ്വമായി സംഭവിക്കുന്ന കാര്യങ്ങളാണ്’.’ശാരീരിക അക്രമണം ഉണ്ടായ കേസുകളിൽ പ്രതിയുടെ അറസ്റ്റ് എത്രയും പെട്ടെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്.ദേഹപരിശോധന മുതലായ കാര്യങ്ങൾ നടത്തേണ്ടതുണ്ട്. കാലതാമസം ഉണ്ടാകുന്തോറും കേസിന്റെ തെളിവിന്റെ സ്വഭാവത്തിൽ വലിയ വ്യത്യാസം ഉണ്ടാകും. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാറുണ്ട്’
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...