Connect with us

ഒരു കല്യാണത്തിന് പോയാലുള്ള നൂറായിരം നോട്ടങ്ങളും ചോദ്യങ്ങളും ; അകന്ന് നില്‍ക്കേണ്ടി വരുന്ന ഈ മക്കള്‍ക്ക് ഇത് ആശ്വാസമാണ്..; മതമേതെന്ന് നോക്കി മാത്രം സ്‌നേഹത്തിന് വിലയിടുന്ന മാതാപിതാക്കള്‍ക്കുള്ള മറുപടി ; മഞ്ജരി മാതൃകയായത് ഇവിടെയാണ്; ഗോപിനാഥ് മുതുകാട് പറയുന്നു!

News

ജൂണ്‍ ഇരുപത്തിനാലിനാണ് മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് വച്ച് നടത്തുന്നത്. താലിക്കെട്ടി പൂമാലയും ചാര്‍ത്തി വളരെ ലളിതം ആയിരുന്നു ആ ചടങ്ങ്. ശേഷം മാജിക് പ്ലാനറ്റിലേക്ക് എല്ലാവരും വരണമെന്ന് ഗായിക ആവശ്യപ്പെട്ടിരുന്നു. പാട്ടും ഡാന്‍സും വാദ്യമേളങ്ങളുമൊക്കെയായിട്ടാണ് മഞ്ജരിയ്ക്കും ജെറിനും അവിടെ സ്വീകരണം ഒരുക്കിയത്. പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും തയ്യാറായിരുന്നു.

സാധാരണയിലും സ്‌പെഷ്യലായി തന്റെ വിവാഹം മാതൃകാപരമാക്കി മാറ്റിയ വിവാഹം ആയിരിക്കുകയാണ് ഇപ്പോൾ ഗായികയുടെ വിവാഹം . ബാല്യകാല സുഹൃത്തായ ജെറിനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് വിരുന്ന് സത്കാരം നടക്കുന്നത് മറ്റൊരിടത്താണെന്ന് മഞ്ജരി പറഞ്ഞത്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മജിഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന മാജിക് പ്ലാനറ്റ് എന്നയിടത്ത് വെച്ചാണ് മഞ്ജരിയുടെയും ജെറിന്റെയും വിവാഹാഘോഷം നടന്നത്. കുട്ടികളുടെ കൂടെ പാട്ട് പാടിയും സദ്യ കഴിച്ചും സമ്മാനങ്ങള്‍ കൈമാറിയും വിവാഹം കേമമായി. ഒടുവില്‍ മഞ്ജരിയ്ക്ക് ആശംസകള്‍ അറിയിച്ച് ഗോപിനാഥും രംഗത്ത് വന്നിരിക്കുകയാണ്. മാതൃകാപരമായ വിവാഹത്തെ കുറിച്ച് താരം പറയുന്നതിങ്ങനെയാണ്..

“മഞ്ജരി മംഗല്യം… ലളിതം, മാതൃകാപരം… പിന്നണി ഗായിക മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹാഘോഷം ഇന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ മക്കളോടൊപ്പമായിരുന്നു. താമരക്കുരുവിക്ക് തട്ടമിടുന്ന പാട്ടുപാടിയും നൃത്തം ചെയ്തും എന്റെ കുട്ടികള്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇത് തികച്ചും അഭിനന്ദനീയമാണ്.

ഒരു കല്യാണത്തിന് കൊണ്ട് പോയാലുള്ള നൂറായിരം നോട്ടങ്ങളെയും ചോദ്യങ്ങളെയും ഭയന്ന് ചടങ്ങുകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കേണ്ടി വരുന്ന ഈ മക്കള്‍ക്ക് എത്രമാത്രം ആശ്വാസകരമായെന്നോ ഈ ആഘോഷം.. നന്ദി മഞ്ജു എന്റെ കുട്ടികളോടൊപ്പം ഈ മംഗള മുഹൂര്‍ത്തം പങ്കിട്ടതിന്.. എന്ന് പറഞ്ഞാണ് ഗോപിനാഥ് മുതുക്കാട് മഞ്ജരിയ്ക്ക് ആശംസകളുമായി എത്തിയത്.

മഞ്ജരിയുടെ മാതൃക കല്യാണത്തിലൂടെ സമൂഹത്തിനുള്ള മറുപടിയാണ്.. ഭിന്നശേഷിയുള്ള മക്കളെ ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ പോലും മടി കാണിക്കുന്ന സമൂഹത്തിനുള്ള മറുപടിയാണ് ഈ മാതൃക കല്യാണം.

മതമേതെന്ന് നോക്കി മാത്രം സ്‌നേഹത്തിന് വിലയിടുന്ന മാതാപിതാക്കള്‍ക്കുള്ള മറുപടി കൂടിയാണിത്. ആര്‍ഭാടത്തില്‍ അഭിരമിക്കുന്ന വിവാഹ വൈകൃതങ്ങള്‍ക്കുള്ള ഉത്തരവും ഇവിടെയുണ്ട്. മഞ്ജരിയ്ക്കും ജെറിന്‍ പീറ്ററിനും നൂറുനൂറ് ആശംസകള്‍… ഗോപിനാഥ് പറയുന്നു.

about manjari

More in News

Trending

Recent

To Top