ഞാന്‍ അന്യ മതത്തില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ എന്റെ അച്ഛന് മരിയ്ക്കുമോ? ഇത്രയും ക്രൂരമായി മനുഷ്യന്മാര് ചിന്തിയ്ക്കുമോ; പപ്പയെ കുറിച്ച് റിമി ടോമി !
Published on

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി പ്രിയപ്പെട്ട ഗായിക മാത്രമല്ല ചാനലുകളില്‍ ഊര്‍ജ്ജ്വലതയുടെ പര്യായമെന്ന പോലെയുള്ള ആങ്കറുമാണ് മലയാളികള്‍ക്ക് റിമി ടോമി. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
റിമിയുടെ പ്രായം അറിഞ്ഞ് ഞെട്ടിയെന്നാണ് പലരും പറയുന്നത്. ചിലര്‍ ചോദിക്കുന്നത് റിമി ടോമിക്ക് ഇത്രയും പ്രായമുണ്ടോയെന്നാണ്. ഇങ്ങനെ ചെറുപ്പമായിരിക്കാൻ എന്ത് ചെയ്യുന്നുവെന്നു മറ്റ് ചിലര്‍ ചോദിക്കുന്നു. തുടര്‍ ചോദ്യങ്ങള്‍ക്കൊന്നും റിമി മറുപടി പറഞ്ഞിട്ടില്ല.
മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബല്‍റാം വേഴ്സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തില്‍ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥി വേഷത്തില്‍ എത്തിയത്. വര്‍ക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവില്‍ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്.ഒരുകാലത്ത് സ്റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളും ഒട്ടേറെ ആസ്വാദകരാണ് ഇഷ്ടപ്പെട്ടത്. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി. നിരവധി റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്.
ഗായിക എന്നതിനെക്കാള്‍ അപ്പുറം തഗ്ഗ് റാണി, ഹാസ്യ ഗായിക എന്നൊക്കെയാണ് ഇന്ന് റിമി ടോമി അറിയപ്പെടുന്നത്. മഴവില്‍ മനോരമയുടെ സ്വന്തം സ്വത്ത് എന്ന് വേണമെങ്കിലും പറയാം. എന്നും ചിരിച്ച് മാത്രമേ റിമി ടോമിയെ കണ്ടിട്ടുള്ളൂ, എന്നാല്‍ എന്തിനും പെട്ടന്ന് ഇമോഷണല്‍ ആവുന്ന ആളുമാണ് റിമി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജൈബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനോട് പപ്പയെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഫാദേഴ്സ് ഡേ പ്രമാണിച്ച് ചാനല്‍ വീണ്ടും റീ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പപ്പയെ കുറിച്ച് പറയുമ്പോള്‍ കരച്ചില് അടക്കാന്‍ കഴിയാത്ത റിമിയെ കാണാം. റിമിയുടെ വാക്കുകളിലൂടെ.
അമ്മയുടെ അടുത്ത് നിന്ന് ആണ് എനിക്ക് ഹ്യൂമര്‍ സെന്‍സ് എല്ലാം കിട്ടിയത്. പപ്പ പൊതുവെ സംസാരിക്കുന്നത് എല്ലാം കുറവായിരുന്നു. പക്ഷെ എന്റെ വിജയങ്ങള്‍ എല്ലാം കാണാന്‍ പപ്പ ഉണ്ടായില്ല. അഭിനയിക്കുന്നത് എല്ലാം കാണണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ പെട്ടന്നായിരുന്നു പപ്പയുടെ മരണം. പപ്പയെ കുറിച്ച് പറയുമ്പോള്‍ ഇനി കരയില്ല എന്ന് ഞാന്‍ തീരുമാനിച്ചതാണ്. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ കരഞ്ഞ് പോവും.
അടുത്ത കാലത്ത് (അഭിമുഖം നടക്കുന്നത് 2012 ല്‍ ആണ്) എനിക്ക് ഫോണില്‍ ഒരു മെസേജ് വന്നു, ‘റിമീ റിമിയ്ക്ക് താങ്കളുടെ പപ്പ മരിച്ചതിന്റെ കാരണം അറിയാമോ. നിങ്ങള്‍ അന്യമതത്തിന്റെ ആചാരങ്ങളെ വിശ്വസിച്ചില്ലേ. അതുകൊണ്ടാണ്’ എന്ന്. ഞാന്‍ അന്യ മതത്തില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ എന്റെ അച്ഛന് മരിയ്ക്കുമോ. ഇത്രയും ക്രൂരമായി മനുഷ്യന്മാര് ചിന്തിയ്ക്കുമോ.പപ്പയെ കുറച്ച് കൂടെ ഞങ്ങള്‍ക്ക് ശ്രദ്ധിയ്ക്കാമായിരുന്നു.
നേരത്തെ ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുണ്ടായിരുന്നുവത്രെ. പക്ഷെ ഞങ്ങള്‍ക്ക് അതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. അന്പത്തേഴ് വയസ്സ് മാത്രമേ പപ്പയ്ക്ക് ഉണ്ടായിരുന്നുള്ളൂ, വളരെ ചുറു ചുറുപ്പോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പെട്ടന്ന് ഒരു ദിവസം ഹൃദയ സ്തംഭനം ഉണ്ടാവുകയായിരുന്നു.
ചിലപ്പോഴൊക്കെ പപ്പയുടെ മരണത്തില്‍ ഞങ്ങള്‍ക്ക് കുറ്റബോധം തോന്നാറുണ്ട്. അന്ന് ഞങ്ങള്‍ പെട്ടന്ന് പപ്പയെ ആശുപത്രിയില്‍ കൊണ്ടുപോയി, വേണ്ടത് ഒക്കെ നോക്കി നടത്തിയിരുന്നുവെങ്കില്‍, ബ്ലോക്ക് ഉണ്ടായിരുന്നുവെങ്കില്‍ അത് മാറ്റാനുള്ള ചികിത്സ ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ പപ്പയെ തിരിച്ചുകിട്ടുമായിരുന്നു. പക്ഷെ അറിയില്ല ദൈവ നിശ്ചയം അതായിരുന്നിരിയ്ക്കാം- റിമി ടോമി പറഞ്ഞു
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...