Connect with us

ആത്മമിത്രം എന്നൊക്കെ പറയുന്നതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല, എന്നാൽ നിന്നെ കണ്ടതോടെയാണ് അതിലൊക്കെ വിശ്വസിച്ച് തുടങ്ങിയതെന്ന്’; മീനാക്ഷി ദിലീപ് പറയുന്നു !

Movies

ആത്മമിത്രം എന്നൊക്കെ പറയുന്നതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല, എന്നാൽ നിന്നെ കണ്ടതോടെയാണ് അതിലൊക്കെ വിശ്വസിച്ച് തുടങ്ങിയതെന്ന്’; മീനാക്ഷി ദിലീപ് പറയുന്നു !

ആത്മമിത്രം എന്നൊക്കെ പറയുന്നതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല, എന്നാൽ നിന്നെ കണ്ടതോടെയാണ് അതിലൊക്കെ വിശ്വസിച്ച് തുടങ്ങിയതെന്ന്’; മീനാക്ഷി ദിലീപ് പറയുന്നു !

മിത്രങ്ങളിൽ വിശ്വസിച്ച് തുടങ്ങിയത് നിന്നെ കണ്ടശേഷം’; ആത്മസുഹൃത്തിനൊപ്പം മീനാക്ഷി ദിലീപ്!
മീനൂട്ടി എന്ന് ഏവരും സ്നേഹത്തോടു കൂടി വിളിക്കുന്ന മീനാക്ഷി ദിലീപ് മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് .അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്ന് വിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

അഭിനയമല്ല പഠനത്തിലാണ് താൽപര്യമെന്ന് വ്യക്തമാക്കിയ മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് ചേരുകയായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ മീനാക്ഷി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. വളരെ വിരളമായി മാത്രമെ മീനാക്ഷി സോഷ്യൽമീഡിഡയയിൽ പോസ്റ്റുകൾ പങ്കുവെക്കാറുള്ളൂ.വളരെ കുറച്ച് നാളുകളെയായുള്ളു മീനാക്ഷി ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിട്ട്. മീനാക്ഷിയും കൂട്ടുകാരികളുമാണ് മീനാക്ഷിയുടെ പേജിലെ പോസ്റ്റുകളിൽ സ്ഥിരം പ്രത്യക്ഷപ്പെടുക. നടി നമിത പ്രമോദ് അക്കൂട്ടരിൽ ഒരാളാണ്.

അതുപോലെ തന്നെയാണ് നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയും. വളരെ നാളുകൾക്ക് ശേഷം വീണ്ടും ഏറ്റവും അടുത്ത കൂട്ടുകാരി നമിതയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി. ഇരുവരും ചേർന്ന് നിൽക്കുന്ന മനോഹരമായ ചിത്രം വളരെ വേ​ഗത്തിൽ വൈറലായി.

ആത്മമിത്രം എന്നൊക്കെ പറയുന്നതിലൊന്നും നേരത്തെ വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ നിന്നെ കണ്ടതോടെയാണ് അതിലൊക്കെ വിശ്വസിച്ച് തുടങ്ങിയതെന്ന്’ ഒരിക്കൽ മീനാക്ഷി നമിതയോട് പറഞ്ഞിരുന്നു. ജീവിതത്തിലെ മുത്തുമണിയായാണ് മീനൂട്ടിയെ കാണുന്നതെന്ന് നമിതയും പറഞ്ഞിരുന്നു.

മീനാക്ഷി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോൾ നമിതയും സ്വാഗതം ചെയ്തിരുന്നു. പോസ്റ്റുകൾക്കെല്ലാം കമന്റുമായി നമിതയും എത്താറുണ്ട്.

സിനിമയിൽ വന്നില്ലെങ്കിലും താരപ്രഭയുള്ള താരപുത്രിയാണ് മീനാക്ഷി. മൂന്ന് ലക്ഷത്തിലധികം പേർ മീനാക്ഷിയെ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്.എന്നാൽ മീനാക്ഷി വളരെ കുറച്ചുപേരെ മാത്രമെ തിരികെ ഫോളോ ചെയ്യുന്നുള്ളൂ. ഇതിൽ ഇളയച്ഛനായ അനൂപ് പത്മനാഭൻ ഉൾപ്പെടെ ചില സുഹൃത്തുക്കളും താരങ്ങളും മാത്രമാണുള്ളത്. അങ്ങനെ ആകെ 47 പേർ. ഇടവേളകളിൽ സോഷ്യൽ മീഡിയയിൽ ഡാൻസും മറ്റുമായി മീനാക്ഷി പ്രത്യക്ഷപ്പെടാറുണ്ട്.

നാദിർഷായുടെ മകളുടെ വിവാഹ വേദിയിൽ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. അമ്മ മഞ്ജുവിനെപ്പോലെ ചെറുപ്പത്തിൽ മീനാക്ഷിയും നൃത്തം അഭ്യസിച്ചിരുന്നു.

ഇടയ്ക്ക് നമിത പ്രമോദിനും മീനാക്ഷി ഡാൻസ് കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട്. അനിയത്തി മഹാലക്ഷ്മിക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും വൈറലായിരുന്നു. ടിക്ക് ടോക്ക് നിരോധിക്കുന്നതിന് മുമ്പ് മീനാക്ഷിയും വീഡിയോകൾ പങ്കുവെക്കാറുണ്ടായിരുന്നു.
മീനാക്ഷി സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ മകൾ പഠിക്കുകയാണെന്നും അഭിനയിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളെല്ലാം അവളുടേത് മാത്രമാണെന്നുമാണ് ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ അമ്മ മഞ്ജുവിനെപ്പോലെ തന്നെയാണ് മീനാക്ഷിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

സാരിയണിഞ്ഞുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ കണ്ടപ്പോഴും മഞ്ജു വാര്യരുടെ ലുക്കാണ് മനസിലേക്ക് ആദ്യം വന്നതെന്നും ആരാധകർ മുമ്പ് കമന്റായി കുറിച്ചിരുന്നു.

മീനാക്ഷിയും മഹാലക്ഷ്മിയും ഒരേപോലെ തന്നെയാണെന്നാണ് ചിലരുടെ കമന്റുകൾ. അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചും മീനാക്ഷി എത്താറുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top