Connect with us

പഴയ എസ്എഫ്‌ഐക്കാരനായിരുന്നു, നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ അച്ഛന്‍ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.’; രാഷ്ട്രീയപരമായ ചിന്താഗതിയില്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്ന് മകന്‍ ഗോകുല്‍ സുരേഷ്

Malayalam

രാഷ്ട്രീയ നിലപാടിലും ചിന്താഗതിയിലും പിതാവ് സുരേഷ് ഗോപിയും താനും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് സോഷ്യലിസത്തോടാണ് ഇഷ്ടമെന്നും താന്‍ കുറച്ച് കൂടി സാധാരണ മനുഷ്യനാണെന്നും ഗോകുല്‍ പറഞ്ഞു.

സുരേഷ് ഗോപി സോ കോള്‍ഡ് ബിജെപിക്കാരനായിരുന്നില്ല പഴയ എസ്എഫ്‌ഐക്കാരനായിരുന്നെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. ഗോകുല്‍ സുരേഷ് പറഞ്ഞത്: ”രാഷ്ട്രീയപരമായ ചിന്താഗതിയില്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ട്.

അത് അച്ഛന് അറിയുന്ന കാര്യവുമാണ്. പക്ഷെ ഇതുവരെ അതേ കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല. എനിക്ക് സോഷ്യലിസമാണ് ഇഷ്ടം. കൃത്യമായി സോഷ്യലിസം കൊണ്ട് വരേണ്ട സ്ഥലത്തു നിന്ന് അത് കാണുന്നില്ല. അതുകൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് എനിക്ക് പറയാന്‍ തോന്നുന്നില്ല.”

അച്ഛന്‍ എസ്.എഫ്.ഐക്കാരനായിരുന്നു. അച്ഛന് നായനാര്‍ സാറായും കരുണാകരന്‍ സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നു. ഒരുപാട് ഫോട്ടോസ് എല്ലാം വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ അച്ഛന്‍ നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.”ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top