
Malayalam
നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു…!, നിര്‍മാണം നിവിന്‍ പോളി; വിവരങ്ങള്‍ ഇങ്ങനെ
നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു…!, നിര്‍മാണം നിവിന്‍ പോളി; വിവരങ്ങള്‍ ഇങ്ങനെ

നിവിന്‍ പോളി പൊലീസ് വേഷത്തിലെത്തി ഏറെ ജനപ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ഇപ്പോഴിതാ ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്. താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റുസിനിമകള്‍.
മലയാളത്തിലെ പൊലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്കിയ സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 2016-ല്‍ പുറത്തിറങ്ങിയ ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്തത്.
നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്, വിന്ദുജ മേനോന് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...