
Malayalam
മോഹന്‍ലാലിന്റെ അഭിനയത്തെ വെല്ലാന്‍ ആരുമില്ല; മോഹന്‍ലാലിനെ പ്രശംസിച്ച് ഉത്തരേന്ത്യന്‍ ആരാധകന്
മോഹന്‍ലാലിന്റെ അഭിനയത്തെ വെല്ലാന്‍ ആരുമില്ല; മോഹന്‍ലാലിനെ പ്രശംസിച്ച് ഉത്തരേന്ത്യന്‍ ആരാധകന്
Published on

നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു പുറത്തും ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന് ആരാധകരുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉത്തരേന്ത്യന്‍ ആരാധകര്‍. ജീത്തു ജോസഫ് ഒരുക്കിയ ‘ദൃശ്യം 2’ വിന്റെ ഹിന്ദി റീമേക്ക് പോസ്റ്ററിന് താഴെയാണ് കമന്റെത്തിയത്.
ഹിന്ദി പതിപ്പിന്റെ തിയേറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചുള്ള പോസ്റ്ററിന് താഴെ മറ്റനവധി പേരും എത്തിയിട്ടുണ്ട്. മലയാള ചിത്രത്തെയും മോഹന്‍ലാലിനേയും ആണ് ഉത്തരേന്ത്യന്‍ ആരാധകന് പ്രശംസിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തെ വെല്ലാന്‍ ആരുമില്ലെന്നാണ് ആരാധകരില്‍ പലരും കമന്റുകളില്‍ പറയുന്നത്.
2013ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘ദൃശ്യം’ ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2021ല്‍ ആണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആയിരുന്നു ചിത്രം റിലീസിനെത്തിയത്.
നവംബര്‍ 18 നാണ് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. അജയ് ദേവ്ഗണ് മോഹന്‍ലാല്‍ കഥാപാത്രമാകുന്ന ചിത്രത്തില്‍, തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവര്‍ ആണ് പ്രധാന കഥാപാത്രങ്ങള്‍.
ലോകമെമ്പാടും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ‘ദൃശ്യം’ . ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ രണ്ടാം ഭാഗം ‘ദൃശ്യം 2’നും വലിയ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ചിത്രം എത്തിയതിനു പിന്നാലെ മറ്റു ഭാഷാ റീമേക്കുകളും പ്രഖ്യാപിക്കപ്പെട്ടു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന തെലുങ്ക് ദൃശ്യം 2ന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...