മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗറിൻ്റെ എട്ടാമത് സീസണിൽ റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു.
ജി വേണുഗോപാൽ, ശരത്, മഞ്ജരി, സ്റ്റീഫൻ ദേവസി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഗ്രാൻ്റ് ഫിനാലയിൽ ശ്രേയാ ഘോഷാൽ, കെ എസ് ചിത്ര എന്നിവരുടെ സംഗീത വിരുന്നും മറ്റു കലാപരിപാടിയും കൊഴുപ്പേകി വിജയിക്ക് കോൺഫിഡൻ്റ് ഗ്രൂപ്പ് നല്കുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റിൻ്റെ താക്കോൽ സ്ഥാപകനും ചെയർമാനുമായ. Dr റോയി CJ കൈമാറി.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...