തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. മലയാളികൾക്കും അഭിമാനമാണ് കീർത്തി. മലയാളത്തിലൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും ഇന്ന് കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവമാണ്. വാശി എന്ന സിനിമയാണ് ഇനി പുറത്ത് വരാനിരിക്കുന്ന കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രം.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തില്‍ അഭിനയിക്കുന്നത്. രേവതി കലാമന്ദറിന്റെ ബാനറില്‍ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയാണ് ചിത്രത്തിലെ നായകന്. ഇതാദ്യമായിട്ടാണ് ടൊവിനോയ്ക്കൊപ്പം അഭിനയിക്കുന്നത്.
എന്നാലിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് പുത്തൻ ചിത്രത്തിന്റെ പ്രമേഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ നടിയ്്ക്ക് നേരിടേണ്ടി വന്ന ചോദ്യവും അതിന് നല്കിയ ഉത്തരവുമാണ്. പിതാവിന്റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നായിരുന്നു ചോദ്യം.
ഈ ചോദ്യത്തിന് വളരെ കൃത്യമായ ഉത്തരമായിരുന്നു കീര്‍ത്തി നല്‍കിയത് .’ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്. ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതിന് അടിസ്ഥാനം. ബഡ്ജറ്റും പ്രതിഫലവുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങള്‍ മാത്രമാണ്. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത എന്റെ ചിത്രമായ സാനി കായിധമൊക്കെ വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ ചിത്രമാണ്’ കീര്‍ത്തി മറുപടി നല്കി.
വിഷ്ണു ജി രാഘവാണ് സിനിമ സംവിധാനം ചെയ്യുന്നത്. വക്കീലായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്. ജൂണ്‍ 17 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ ടീസര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...