പരമവാധി ആറ് മാസം മാത്രമേ ജയിലില്‍ കിടക്കേണ്ടി വരികയുള്ളു, അതിനുള്ളില്‍ തന്റെ യജമാനായ ദിലീപ് എല്ലാ കാര്യങ്ങളും ശരിയാക്കും എന്നുള്ള വിശ്വാസം പള്‍സര്‍ സുനിക്ക് ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് സുനിയുടെ സഹതടവുകാരന്
പരമവാധി ആറ് മാസം മാത്രമേ ജയിലില്‍ കിടക്കേണ്ടി വരികയുള്ളു, അതിനുള്ളില്‍ തന്റെ യജമാനായ ദിലീപ് എല്ലാ കാര്യങ്ങളും ശരിയാക്കും എന്നുള്ള വിശ്വാസം പള്‍സര്‍ സുനിക്ക് ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് സുനിയുടെ സഹതടവുകാരന്
പരമവാധി ആറ് മാസം മാത്രമേ ജയിലില്‍ കിടക്കേണ്ടി വരികയുള്ളു, അതിനുള്ളില്‍ തന്റെ യജമാനായ ദിലീപ് എല്ലാ കാര്യങ്ങളും ശരിയാക്കും എന്നുള്ള വിശ്വാസം പള്‍സര്‍ സുനിക്ക് ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് സുനിയുടെ സഹതടവുകാരന്
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയും. മാര്ട്ടിന് അടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തത് നടന് ദിലീപിന്റെ നിര്‍ദേശ പ്രകാരമാണ് എന്ന പള്‍സര്‍ സുനിയുടെ മൊഴിയായിരുന്നു കേസില്‍ ജനപ്രിയനിലേയ്ക്ക് അന്വേഷണം എത്തിച്ചത്.
ലൈംഗികമായി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഈ ദൃശ്യങ്ങള്‍ നടനെ കാണിക്കുകയും ചെയ്തിരുന്നു എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. കേസില്‍ ദിലിപിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് കോളിളക്കം തീര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജയിലില്‍ കിടക്കുമ്പോഴും എത്രയും പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പള്‍സര്‍ സുനിയെന്ന് പറയുകയാണ് ജിന്സന്.
ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്സന്. പരമവാധി ആറ് മാസം മാത്രമേ ജയിലില്‍ കിടക്കേണ്ടി വരികയുള്ളു, അതിനുള്ളില്‍ തന്റെ യജമാനായ ദിലീപ് എല്ലാ കാര്യങ്ങളും ശരിയാക്കും എന്നുള്ള വിശ്വാസം പള്‍സര്‍ സുനിക്ക് ഉണ്ടായിരുന്നുവെന്നുള്ളെന്നും ജിന്സണ് വ്യക്തമാക്കുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജിന്സന് ഇതേ കുറിച്ച് പറഞ്ഞത്.
ആദ്യ ഘട്ടത്തില്‍ ചില സൂചനകള്‍ മാത്രമായിരുന്നു മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നത്. അത് കേട്ടെങ്കിലും തന്നെ രക്ഷിക്കാന്‍ വരുമെന്ന വിശ്വാസത്തിലായിരുന്നു സുനി. എന്നാല്‍ എട്ടാം പ്രതിയായ ദിലീപ് ആകെ ഭയന്ന് നില്‍ക്കുകയായിരുന്നു. പൊലീസ് മിടുക്കന്‍മരായാത് കൊണ്ട് അവരെ വെട്ടിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നുള്ള വിശ്വാസം ഇല്ലാത്തത് കൊണ്ട് പരമാവധി എല്ലാം തള്ളിപ്പറഞ്ഞ് മുന്നോട്ട് പോവുകയായിരുന്നുവെന്നും ജിന്സണ് പറയുന്നു.
പള്‍സര്‍ സുനിയുടെ അമ്മയായ ശോഭനയെ ഞാനും വിളിച്ചിരുന്നു. സുനി പറഞ്ഞിട്ടാണ് അവന് ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത് വിട്ടതെന്ന് ചോദിച്ചപ്പോള്‍ അവന് ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് അമ്മ വ്യക്തമാക്കിയത്. എന്തിനാണ് കത്ത് ഇപ്പോള്‍ പുറത്ത് വിട്ടതെന്ന രീതിയിലാണ് പള്‍സര്‍ സുനി അമ്മയോട് സംസാരിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഒരു വഞ്ചനാ കേസില്‍ ജയിയില്‍ വന്നിട്ടുള്ള വിപിന്‍ ലാല്‍ എന്ന് പറയുന്ന ആളാണ് പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതിയിട്ടുള്ളത്. ഞാനും അദ്ദേഹവും ഏകദേശം ഒരേ സമയത്താണ് ജയിലിന് ഉള്ളിലേക്ക് വരുന്നത്.
വിപിന്‍ ലാല്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം എഴുതിയ കത്തല്ല. വിപിന്‍ ലാലിന്റേത് നല്ല കയ്യക്ഷം ആയതുകൊണ്ട് സുനി പറഞ്ഞിട്ട് അദ്ദേഹം എഴുതുകയായിരുന്നു. സുനി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ മാത്രമാണ് വിപിന്‍ലാല്‍ എഴുതിയത്. ആ കത്തുമായി എനിക്കൊരു ബന്ധവുമില്ല. കത്തെഴുതുന്ന കാര്യം ഞാന്‍ അറിയാതിരിക്കാന്‍ വേണ്ടി പരമവാധി മറച്ച് വെച്ചിരുന്നു. ഒരു അഭിഭാഷകനെ വെച്ച് തരാമായിരുന്നില്ലേ? ഇത്രയൊക്കെ ആയിട്ടും ഞാന്‍ പിടിച്ച് നിന്നു. നിങ്ങളുടെ പേര് പറയാതിരിക്കാന്‍ പരമാവധി സഹിച്ചു.
ഏതെങ്കിലും ഒരു സന്ദേശകനെ ഇതിനകത്തേക്ക് പറഞ്ഞ് വിട്ടിരുന്നെങ്കില്‍ നിങ്ങളുടെ പേര് പറയാതെ ഞാന്‍ തന്നെ സ്വയം ശിക്ഷ ഏറ്റുവാങ്ങി കൈകാര്യം ചെയ്യുമായിരുന്നുവെന്ന രീതിയിലുള്ള കാര്യങ്ങളാണ് സുനി അന്ന് കത്തില്‍ എഴുതിയിരുന്നത്. പിന്നെ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കോഡുഭാഷകളും. അത് പൊലീസ് മനസ്സിലാക്കി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരു ഏപ്രില്‍ 12 നാണ് ഞാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
അന്നേദിവസം തന്നെ വിപിന്‍ലാലിന് മരട് കോടതിയില്‍ കേസുണ്ട്. അവിടെ നിന്നും വിഷ്ണുവെന്ന മറ്റൊരു തടവുകാരന് വഴിയാണ് ജയില്‍ അധികൃതര്‍ അറിയാതെ കത്ത് പുറത്ത് എത്തിച്ചതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ കേസില്‍ ഒരു മാഡം ഉണ്ടോ എന്ന കാര്യം അന്വേഷിച്ച് കണ്ടെത്താനോ വ്യക്തമായ തെളിവ് ശേഖരിക്കാനോ സാധിച്ചിട്ടില്ല. എതോ ഒരു സ്ത്രീക്ക് ബന്ധമുണ്ടെന്ന കാര്യം ഞാന്‍ ഇപ്പോഴും കരുതുന്നു. 2017 ജുലൈ മാസം മുതലാണ് കാക്കാനാട് ജില്ലാ ജയിലില്‍ ഉണ്ടായിരുന്നതെന്നും ജിന്സണ് അഭിമുഖത്തില്‍ പറയുന്നു.
അതേസമയം, തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ നീക്കം ദിലീപിന്റെ അനുജന് അനൂപിന്റെ നേര്ക്കെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് അനൂപിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും നടിയെ ആക്രമിക്കുന്നതിന്റെ കമന്ററി നോട്ട്സ് പിടിച്ചെടുത്തുവെന്നാണ് വിവരം. ഇതോടെ അനൂപിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതയുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ വലംകൈയ്യാണ് അനൂപ്.
ദിലീപിന്റെ ബിസിനസുകളുടെ മേല്‍നോട്ടം, ഫാന്‍സ് അസോസിയേഷനുകളുടെ ചുമതല എന്നു തുടങ്ങി ദിലീപിനെ സംബന്ധിക്കുന്ന എല്ലാ കാര്യത്തിലും അനൂപിന് പങ്കുണ്ടായിരിക്കും. സിനിമാ രംഗത്തുള്ളവര്‍ തന്നെ അനൂപിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. നടി ആക്രമിക്കപ്പെടുന്നതിന്റെ രണ്ണിംഗ് കമന്ററി അഭിഭാഷകരുടെ അടുത്ത് നിന്ന് പകര്‍ത്തിയതാണെന്നാണ് അനൂപ് പറയുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...