ജാസ്മിന് ബിഗ് ബോസിലേക്ക് തിരിച്ച് വരുമോ?; എല്ലാ വാർത്തകൾക്കും അവസാനമായി; ജാസ്മിൻ ബിഗ് ബോസിൽ നിന്നും പുറത്തുചാടിയത് ഈ ഒരൊറ്റ നേട്ടത്തിനോ ?; സന്തോഷത്തോടെ പ്രേക്ഷകരും!
ജാസ്മിന് ബിഗ് ബോസിലേക്ക് തിരിച്ച് വരുമോ?; എല്ലാ വാർത്തകൾക്കും അവസാനമായി; ജാസ്മിൻ ബിഗ് ബോസിൽ നിന്നും പുറത്തുചാടിയത് ഈ ഒരൊറ്റ നേട്ടത്തിനോ ?; സന്തോഷത്തോടെ പ്രേക്ഷകരും!
ജാസ്മിന് ബിഗ് ബോസിലേക്ക് തിരിച്ച് വരുമോ?; എല്ലാ വാർത്തകൾക്കും അവസാനമായി; ജാസ്മിൻ ബിഗ് ബോസിൽ നിന്നും പുറത്തുചാടിയത് ഈ ഒരൊറ്റ നേട്ടത്തിനോ ?; സന്തോഷത്തോടെ പ്രേക്ഷകരും!
സാധാരണ മലയാളികൾക്ക് അത്ര പെട്ടന്ന് ഇഷ്ടം തോന്നാൻ ഇടയില്ലാത്ത കഥാപാത്രമായിട്ടാണ് ജാസ്മിന് എം മൂസ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നത്. ഷോര്‍ട്ട്സ് ധരിച്ച്, സിഗററ്റ് വലിക്കുന്ന, ലെസ്ബിയന്‍ ആണെന്ന് വെളിപ്പെടുത്തിയ ജാസ്മിന്. അസാധാരണമല്ല, സാധാരണം തന്നെയാണ്. എന്നാൽ ഈ സാധാരണ കാര്യങ്ങൾ ഇവിടെയുള്ള മറ്റു സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ അൽപ്പം പ്രയാസമാണ്.
സത്യസന്ധതയോടെ മത്സരിച്ച് തുടങ്ങിയതോടെ ജാസ്മിന് ആരാധക പ്രശംസ വര്‍ധിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തയായ മത്സരാര്‍ഥിയായി മാറുകയും ചെയ്തു. പിന്നീട് നടന്നതൊക്കെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കാര്യങ്ങളാണ്. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഒരു മാസം ബാക്കി നില്‍ക്കവേയാണ് ജാസ്മിന് പുറത്തേക്ക് പോവുന്നത്. തന്റെ പങ്കാളിയെ കാണണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് പുറത്തേക്ക് വന്ന ജാസ്മിന് ഒടുവില്‍ മോണിക്കയുടെ അടുത്തേക്ക് എത്തി. ഇരുവരും ഒന്നിച്ചുള്ള കൂടുതല്‍ ഫോട്ടോസും വീഡിയോസുമൊക്കെയാണ് പുറത്ത് വന്നിരിക്കുന്നത്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ സ്വയം ഇറങ്ങി പോയ മത്സരാര്ഥിയാണ് ജാസ്മിന്. അതുവരെ ശക്തയായി നിന്നെങ്കിലും മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് താരം ഷോ വിട്ടത്. പുറത്തെത്തിയ ഉടനെ ബിഗ് ബോസ് താരം നിമിഷയാണ് എയര്‍പോര്‍ട്ടില്‍ നിന്നും ജാസ്മിനെ കൂട്ടിയത്. ശേഷം ഇരുവരും ഒരുമിച്ചാണ് കൂടുതല്‍ സമയവും ചിലവഴിച്ചത്. മൂന്നാറിലേക്ക് ട്രിപ്പ് പോവുകയും പുറത്തിറങ്ങിയ മറ്റ് മത്സരാര്‍ഥികളുമായി ഗെറ്റ് ടുഗദര്‍ നടത്തുകയും ചെയ്തു.
കൂടുതല്‍ സമയവും നിമിഷയുടെ കൂടെയായിരുന്നു ജാസമിന്. കഴിഞ്ഞ ദിവസം നവീന്‍ അറയ്ക്കലിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയും താരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ബിഗ് ബോസിനുള്ളില്‍ ഡാന്‍സ് കളിക്കാന്‍ വാശി കാണിച്ച ആളാണ് ജാസ്മിന്. നടന് കമല്‍ ഹാസന് അതിഥിയായി എത്തിയ എപ്പിസോഡിലും ഡാന്‍സ് കളിക്കാതെ മാറി നിന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ നവീനൊപ്പം കളിക്കുന്ന വീഡിയോയില്‍ നിന്നെ കൊണ്ട് ഒരീസം ഡാന്‍സ് കളിപ്പിച്ചിരിക്കുമെന്ന് പറഞ്ഞത് നടത്തിയതായി നിമിഷ സൂചിപ്പിച്ചു.
ഇതിനിടയില്‍ ജാസ്മിന് തന്റെ പങ്കാളി മോനിക്കയുമായി കണ്ടുമുട്ടിയ നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യം പെറ്റ് ഡോഗ് സിയാലോയുടെ കൂടെയുള്ള വീഡിയാണ് പോസ്റ്റ് ചെയ്തത്. ജാസ്മിനെ കണ്ട ഉടന്‍ സിയാലോ ഓടി വരികയും ചാടി കുതിക്കുകയും ചെയ്യുന്നത് കാണാം. പിന്നാലെ മോണിക്കയുടെ കൂടെ ഡിന്നര്‍ കഴിക്കാന്‍ പോയ ചിത്രങ്ങളാണ് ജാസ്മിന് പോസ്റ്റ് ചെയ്തിരിക്കുന്നത്. മോണിക്കയുടെ ചിത്രത്തില്‍ ലവ് ചിഹ്നമൊക്കെ കൊടുത്തിട്ടുണ്ട്.
താന്‍ ലെസ്ബിയന്‍ ആണെന്നും തന്റെ പങ്കാളിയുടെ പേര് മോണിക്ക ആണെന്നുമൊക്കെ ജാസ്മിന് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ പ്രണയത്തെ കുറിച്ച് പറയുമ്പോഴാണ് ജാസ്മിന്റെ തുറന്ന് പറച്ചില്. പിന്നീട് മോണിക്കയെ മിസ് ചെയ്യുന്നതിനെ പറ്റിയും താരം പറഞ്ഞു. എന്തായാലും ഇരുവരും വീണ്ടും ഒത്തുകൂടിയതിന്റെ സന്തോഷം ആരാധകര്‍ക്കുമുണ്ട്.
എന്നാൽ, മോണിക്കയുടെ അടുത്തേക്ക് പോവാന്‍ ജാസ്മിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കിയത് നിമിഷയാണ്. ഇതോടെ ജാസ്മിന് വീണ്ടും ബിഗ് ബോസിലേക്ക് വരുന്നതായിട്ടുള്ള ചില അഭ്യൂഹങ്ങളും പ്രചരിച്ചു. സത്യം അതല്ലെന്ന് പിന്നീടുള്ള ചിത്രങ്ങളില്‍ നിന്നും എല്ലാവര്ക്കും വ്യക്തമായിരിക്കുകയാണ്. ജാസ്മിൻ ഇപ്പോൾ അതിയായ സന്തോഷത്തിലാണ് എന്ന് ഉറപ്പിക്കാം…
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...