നിങ്ങള്‍ക്ക് മാത്രമേ ഉള്ളൊ ജീവിതം അവിടെ ബാക്കിയുള്ള ആളുകള്‍ക്ക് അതൊന്നും ഇല്ലേ… അവിടെയുള്ള ബാക്കി ആളുകളെ കുറിച്ച് നിങ്ങള്‍ വളരെ വൃത്തികെട്ട രീതിയില്‍ പറഞ്ഞപ്പോള്‍ അതോര്ത്തില്ലേ…താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നെ വരൂ; ലക്ഷ്മി പ്രിയയെ വലിച്ച് കീറി; കുറിപ്പ്
നിങ്ങള്‍ക്ക് മാത്രമേ ഉള്ളൊ ജീവിതം അവിടെ ബാക്കിയുള്ള ആളുകള്‍ക്ക് അതൊന്നും ഇല്ലേ… അവിടെയുള്ള ബാക്കി ആളുകളെ കുറിച്ച് നിങ്ങള്‍ വളരെ വൃത്തികെട്ട രീതിയില്‍ പറഞ്ഞപ്പോള്‍ അതോര്ത്തില്ലേ…താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നെ വരൂ; ലക്ഷ്മി പ്രിയയെ വലിച്ച് കീറി; കുറിപ്പ്
നിങ്ങള്‍ക്ക് മാത്രമേ ഉള്ളൊ ജീവിതം അവിടെ ബാക്കിയുള്ള ആളുകള്‍ക്ക് അതൊന്നും ഇല്ലേ… അവിടെയുള്ള ബാക്കി ആളുകളെ കുറിച്ച് നിങ്ങള്‍ വളരെ വൃത്തികെട്ട രീതിയില്‍ പറഞ്ഞപ്പോള്‍ അതോര്ത്തില്ലേ…താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നെ വരൂ; ലക്ഷ്മി പ്രിയയെ വലിച്ച് കീറി; കുറിപ്പ്
ബിഗ് ബോസ്സിലെ ഈ ആഴ്ചത്തെ കോള്‍ സെന്റര്‍ ടാസ്കിൽ റിയാസുമായി ഫെമിനിസത്തെക്കുറിച്ചും എല്‍ജിബിടിക്യു സമൂഹത്തെക്കുറിച്ചുമൊക്കെ ലക്ഷ്മി പ്രിയ പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ലക്ഷ്മിയുടെ നിലപാടുകളും ചിന്തകളും കാലഹരണപ്പെട്ടതും സ്ത്രീവിരുദ്ധത നിറഞ്ഞതുമാണെന്നാണ് വിമര്‍ശനം. . ഇപ്പോഴിതാ ലക്ഷ്മി പ്രിയയെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
കുറിപ്പ് ഇങ്ങനെയാണ്
താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നെ വരൂ ‘ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ബിഗ് ബോസ് ഹൗസില്‍ നടക്കുന്ന കാര്യങ്ങള്‍ ആണുമ്പോള് പെട്ടെന്ന് ഓര്‍മവരുന്ന വരികള്‍ ആണിത്. ലക്ഷ്മിപ്രിയ താന്‍ ഇത്ര നാളും ചെയ്തതും പറഞ്ഞതുമായ കര്‍മങ്ങള്‍ക്കുള്ള കര്‍മഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. നിങ്ങള്‍ ഒന്നോര്‍ക്കണം ഇവിടെനിന്നും പുറത്തു പോയാലും എനിക്കൊരു ജീവിതം ഉണ്ട് അത് നിങ്ങള്‍ മറക്കരുത് എന്ന് ലക്ഷ്മിപ്രിയയുടെ വാക്കുകള്‍. അതെന്താ പ്രിയപ്പെട്ട ലക്ഷ്മി പ്രിയ, നിങ്ങള്‍ക്ക് മാത്രമേ ഉള്ളൊ ജീവിതം അവിടെ ബാക്കിയുള്ള ആളുകള്‍ക്ക് അതൊന്നും ഇല്ലേ. അവിടെയുള്ള ബാക്കി ആളുകളെ കുറിച്ച് നിങ്ങള്‍ വളരെ വൃത്തികെട്ട രീതിയില്‍ പറഞ്ഞപ്പോള്‍ അതോര്ത്തില്ലേയെന്നും കുറിപ്പ് ചോദിക്കുന്നു.
പിന്നെ വീട്ടുകാരെ എന്തിനാണ് ഇതിലേക്ക് വലിച്ചിടുന്നത് എന്ന്. ആരാണ് ആദ്യം വീട്ടുമാരെക്കുറിച്ച് പറഞ്ഞത്. റിയാസിന്റെ ഉമ്മയുടെ കാര്യം പറഞ്ഞത് ലക്ഷ്മി പ്രിയ ആണ്. അതിനു ശേഷം ആണ് ബാക്കിയുള്ളവര്‍ ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവിന്റെ കാര്യം സൂചിപ്പിച്ചത്. അതും മോശമായി ഒന്നും പറഞ്ഞിട്ടും ഇല്ല. പക്ഷെ ലക്ഷ്മി പ്രിയ റിയാസിന്റെ ഉമ്മ ഒരു കുലസ്ത്രീ ആകും എന്നാണ് പറഞ്ഞതും. കൂടെയുള്ള മത്സരാര്‍ത്ഥികളെ പ്രാകി അവരുടെ തലമുറകള്‍ പോലും നശിക്കണമേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ഈ സ്ത്രീക്ക് എന്ത് നന്മ ആണ് ഉള്ളതെന്നും കുറിപ്പ് ചോദിക്കുന്നു.
അവര്‍ രണ്ടാഴ്ച മുമ്പ് ബ്ലീസ്ലിയോട് എന്തൊക്കെ ആയിരുന്നു കാണിച്ചത്. അവന് ആഹാരം പോലും നിഷേധിച്ചു. ചിക്കന്‍ കറി ഉണ്ടായിട്ടും കൊടുക്കാതെ പച്ചച്ചോര്‍ കഴിപ്പിച്ചു. റോണ്‍സനെ എന്തൊക്കെ വൃത്തികേട് പറഞ്ഞു. ഫിലിം ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ മറ്റൊരാളുടെ വസ്ത്രം കുറഞ്ഞു പോയി എന്ന് പറഞ്ഞു അവരെ ആക്ഷേപിക്കുന്നു. അപ്പോള്‍ അവര്‍ക്ക് കൂടെ അഭിനയിക്കുന്ന സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടപെട്ട വസ്ത്രം ധരിക്കുമ്പോഴും ഇതുതന്നെ അല്ലെ മനസില്‍ ഉണ്ടാവുകയെന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
ഇതുവരെ ഇങ്ങനെയുള്ള കാര്യങ്ങള്‍ റിയാസ് ഒഴികെ ആരും പറഞ്ഞിരുന്നില്ല. പക്ഷെ ഇങ്ങനെ ഒരു ടാസ്ക് വന്നപ്പോള്‍ ആ അവസരം അഖിലും വിനയും ധന്യയും ഉപയോഗിച്ചു അത്ര തന്നെ. കേരളീയ സമൂഹത്തിലേക്ക് പതിനാറാം നൂറ്റാണ്ടില്‍ മലിനമായ ചിന്തകള്‍ കുത്തിവെക്കുന്ന ഇതുപോലെ ഒരു മത്സരാര്‍ത്ഥി അവിടെ വേറെ ഇല്ല എന്നും ഇവരെ എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തക്കി ഷോ ശുദ്ധീകരിക്കണം എന്നാണ് പ്രേക്ഷകരുടെ അഭ്യര്‍ത്ഥനയെന്നും കുറിപ്പില്‍ പറയുന്നു. ശക്തമായ വാക് പോരായിരുന്നു കോള്‍ സെന്റര്‍ ടാസ്കില് ലക്ഷ്മി പ്രിയയും റിയാസും തമ്മി്ല്‍ നടന്നത്. ലക്ഷ്മിയുമായുള്ള സംസാരത്തിലും തുടര്‍ന്ന് ബ്ലെസ്ലിയുമായുള്ള സംസാരത്തിലും റിയാസിന്റെ നിലപാടുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. വീക്കിലി ടാസ്കില് ലക്ഷ്മിയുടെ ടീം പരാജയപ്പെടുകയും റിയാസിന്റെ ടീം വിജയിക്കുകയും ചെയ്തിരുന്നു. റിയാസ് മികച്ച മത്സരാര്‍ത്ഥിയായി മാറുകയും നോമിനേഷന് ഫ്രീ കാര്‍ഡ് സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...