Connect with us

ഉമ്മ വച്ചാൽ , ഹഗ്ഗ്‌ ചെയ്താൽ നഷ്ടപ്പെടുന്ന, പെണ്ണിനു മാത്രം വേണ്ടതായ ചാരിത്ര്യം എന്ന പൊതിയാത്തേങ്ങയെ ഗ്ലോറിഫൈ ചെയ്യുന്നു,” സദാചാര മലയാളിയുടെ പൊതുബോധത്തിലെ ‘നല്ല കുട്ടി’ ഇമേജിനെ സ്റ്റെയ്റ്റ്മെന്റുകൾ മാത്രമല്ലേ ദിൽഷ ആ വീട്ടിൽ പറയുന്നത്‌ ; കുറിപ്പ് വൈറൽ !

TV Shows

ഉമ്മ വച്ചാൽ , ഹഗ്ഗ്‌ ചെയ്താൽ നഷ്ടപ്പെടുന്ന, പെണ്ണിനു മാത്രം വേണ്ടതായ ചാരിത്ര്യം എന്ന പൊതിയാത്തേങ്ങയെ ഗ്ലോറിഫൈ ചെയ്യുന്നു,” സദാചാര മലയാളിയുടെ പൊതുബോധത്തിലെ ‘നല്ല കുട്ടി’ ഇമേജിനെ സ്റ്റെയ്റ്റ്മെന്റുകൾ മാത്രമല്ലേ ദിൽഷ ആ വീട്ടിൽ പറയുന്നത്‌ ; കുറിപ്പ് വൈറൽ !

ഉമ്മ വച്ചാൽ , ഹഗ്ഗ്‌ ചെയ്താൽ നഷ്ടപ്പെടുന്ന, പെണ്ണിനു മാത്രം വേണ്ടതായ ചാരിത്ര്യം എന്ന പൊതിയാത്തേങ്ങയെ ഗ്ലോറിഫൈ ചെയ്യുന്നു,” സദാചാര മലയാളിയുടെ പൊതുബോധത്തിലെ ‘നല്ല കുട്ടി’ ഇമേജിനെ സ്റ്റെയ്റ്റ്മെന്റുകൾ മാത്രമല്ലേ ദിൽഷ ആ വീട്ടിൽ പറയുന്നത്‌ ; കുറിപ്പ് വൈറൽ !

ബിഗ് ബോസ് മലയാളം സീസൺ 4 ഫിനാലെയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുളളത്. പോപുലർ മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയും പുറത്തായതോടെ ബിഗ് ബോസ് വീട്ടിലെ ഗെയിം മുന്നോട്ട് കൊണ്ട് പോകുന്നത് റിയാസിനേയും ദിൽഷയേയും പോലുളളവരാണ്.

റോബിൻ ആരാധകരുടെ വോട്ടിന് വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്ന വിമർശനം ദിൽഷയ്ക്ക് നേരെയുണ്ട്. മാത്രമല്ല വളരെ പിന്തിരിപ്പൻ നിലപാടുകൾക്ക് കൈയ്യടിക്കുന്നുവെന്ന വിമർശനവും ദിൽഷ നേരിടുന്നു. ദിൽഷയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ‘ സദാചാര മലയാളിയുടെ പൊതുബോധത്തിലെ ‘നല്ല കുട്ടി’ ഇമേജിനെ തൃപ്തിപ്പെടുത്താനുള്ള സ്റ്റെയ്റ്റ്മെന്റുകൾ മാത്രമല്ലേ ദിൽഷ ആ വീട്ടിൽ പറയുന്നത്‌ ? 1. “എന്റെ അച്ഛനുമമ്മയും ചൂണ്ടി കാണിക്കുന്ന ആളെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ”. ഗുളിക പോലെ ഒന്ന് വീതം മൂന്ന് നേരം അടിക്കുന്ന ഡയലോഗ്‌. ലവ്‌ മാര്യേജ് ചെയ്യുന്നവർ‌/ പ്രായ പൂർത്തിയായി സ്വന്തം പങ്കാളിയെ കണ്ടെത്തുന്നവർ, ലിവിംഗ്‌ റ്റുഗദർ ചെയ്യുന്നവർ ഒക്കെ പോക്ക്‌ കേസുകൾ/ കാർന്നോമ്മാരുടെ വളർത്ത് ദോഷം എന്ന മലയാളി ചിന്തയെ എൻഡോഴ്സ്‌ ചെയ്യുന്നു. ‘ ഞാൻ ഒരാളെ പ്രണയിച്ചാൽ അയാളെ മാത്രേ കല്യാണം കഴിക്കൂ..

അല്ലെങ്കിൽ അയാളെ ചതിക്കുവല്ലേടാ”. പ്രണയം നിരസിച്ചതിന്റെ പേരിൽ മാനസയെ രഖിൽ വെടി വച്ച്‌ കൊന്നപ്പഴും, പഞ്ചായത്ത്‌ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ കൃഷ്ണപ്രിയയെ നന്ദകുമാർ കുത്തി വീഴ്ത്തി പെറ്റ്രോളൊഴിച്ച്‌ കത്തിച്ചപ്പോഴും, സെന്റ്‌ തോമസ്‌ കോളേജിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനയെ അഭിഷേക്‌ കഴുത്ത്‌ മുറിച്ച്‌ കൊന്നപ്പഴും ദൃശ്യയെ വെളുപ്പിനേ ഏഴ്‌ മണിക്ക്‌ വിനീഷ്‌ അവളുടെ വീട്ടിൽ കേറി കുത്തിക്കൊന്നപ്പോഴും, സൗമ്യ എന്ന പോലീസ്‌ ഓഫീസറെ അജാസ്‌ നടു റോഡിലിട്ട്‌ പെട്രോളൊഴിച്ച്‌ കത്തിച്ചപ്പോഴും ഭൂരിപക്ഷ സദാചാര മലയാളി കമന്റ്‌ ബോക്സിലെഴുതിയത്‌ ” തേച്ചിട്ട്‌ പോയിട്ടല്ലേ.. ” എന്നാണ്‌. !!!25 വർഷം ഒരുമിച്ച്‌ ജീവിച്ചിട്ടാണ്‌ ബിൽ ഗെയ്റ്റ്സും മെലിൻഡ ഗെയ്‌റ്റ്സും പിരിയുന്നത്‌.. ആ റിലേഷൻഷിപ്പിൽ അവർക്കിനി വളരാൻ പറ്റില്ലാ എന്ന കാരണത്താൽ. 21 വർഷം ഒരുമിച്ച്‌ ജീവിച്ചിട്ടാണ്‌ പ്രിയദർശ്ശനും ലിസിയും ഇനി രണ്ടായൊഴുകാമെന്ന് തീരുമാനിക്കുന്നത്‌. പരസ്പരം നറിഷ്‌ ചെയ്യാത്ത, സന്തോഷിപ്പിക്കാൻ കഴിയാത്ത, റ്റോക്സിക്കായ, തുല്യതയും സമത്വവുമില്ലാത്ത, സഫോക്കേറ്റ്‌ ചെയ്യിക്കുന്ന ഒരു റിലേഷൻഷിപ്പിലും, ആത്മഹത്യക്കും കൊലപാതകത്തിനുമിടയിലൊരു ആർത്തനാദം പോലെ പായുന്നതായി അനുഭവപ്പെടുന്ന ഒരു ജീവിതത്തിലും വീർപ്പ്‌ മുട്ടി നിൽക്കേണ്ടതില്ലെന്നും അത്തരം ശ്വാസം മുട്ടിക്കുന്ന ഇടങ്ങളിൽ നിന്നിറങ്ങി നടക്കുന്നത്‌ തന്നെയാണ്‌ വലിയ ശരിയെന്ന് പഠിക്കാൻ തുടങ്ങിയിട്ടേയുള്ളൂ മലയാളി.

പെണ്ണായാലെന്തും സഹിക്കണമെന്നും, നാട്ടുകാരെന്ത്‌ പറയുമെന്നോർക്കണമെന്നും പഠിപ്പിച്ചില്ലാരുന്നെങ്കിൽ വിസ്‌മയയെയും ഉത്രയെയും റിഫ മെഹ്നുവിനെയുമൊന്നും നമുക്ക്‌ നഷ്ടപ്പെടില്ലായിരുന്നു. അപ്പോഴാണ്‌ നൂറു വർഷം പിന്നോട്ടടിക്കുന്ന, പ്രണയത്തിൽ ന്ന് പോലും പുറത്ത്‌ കടക്കാനേ പാടില്ലാ എന്ന റ്റോക്സിക്ക്‌ പാഠം ദിൽഷ പറയുന്നത്‌. 3. “ഞാനിന്ന് വരെ ഒന്ന് ഉമ്മ പോലും വച്ചിട്ടില്ല ആരെയും” !! ഉമ്മ വച്ചാൽ , ഹഗ്ഗ്‌ ചെയ്താൽ നഷ്ടപ്പെടുന്ന, പെണ്ണിനു മാത്രം വേണ്ടതായ ചാരിത്ര്യം എന്ന പൊതിയാത്തേങ്ങയെ ഗ്ലോറിഫൈ ചെയ്യുന്നു.”ഞാനിന്ന് വരെ ഒരു പബ്ബിൽ പോയിട്ടില്ല”.

കേരളത്തിൽ പബ്ബ്‌ വരാൻ പോകുന്നു എന്ന് കേക്കുമ്പോ തന്നെ നെലോളിക്കുന്ന പൊതുബോധം, ഈ പബ്ബ്‌ ന്ന് പറയുന്നത്‌ വൃത്തികേടുകൾ മാത്രം നടക്കുന്ന സ്ഥലം, അവിടെ പോയാ കാണുന്നവർ കാണുന്നവരുമായി സെക്സ്‌ ചെയ്യുവാണ്‌, പബ്ബിൽ പോയാ പിന്നെ പഴയ സിനിമയിലെ പോലെ ‘ എന്റെ മകൾ നശിച്ചേ ‘ ന്ന് പറഞ്ഞ്‌ കരയുവല്ലാതെ വേറേ വഴിയൊന്നുമില്ലാ എന്ന് ഓള്രെഡി തെറ്റിദ്ധരിച്ചിരിക്കുന്ന മലയാളിക്കിപ്പോ ഒന്നൂടെ ഉറപ്പായി.. പബ്ബിൽ പോകുന്ന പെണ്ണുങ്ങളെല്ലാ പെഴച്ച പെണ്ണുങ്ങൾ തന്നെ! ( ആണുങ്ങൾ പിന്നെ ഒരിക്കലും പെഴയ്ക്കില്ലല്ലോ.. പെണ്ണിനു മാത്രമുള്ള എക്സ്ക്ലൂസീവ്‌ സ്പെഷ്യൽ ഓഫറാണ് പെഴയ്ക്കൽ‌). 5. റ്റോക്സിക്ക്‌ പേരന്റിംഗ്‌ എൻഡോഴ്സ്‌ ചെയ്യൽ!! അച്ഛനുമമ്മയും ചട്ടുകം പഴുപ്പിച്ച്‌ വച്ചാലും, കെട്ടിയോൻ തല്ലിയാലും ” യ്യൊ.. സ്നേഹക്കൂടുതൽ കൊണ്ടല്ലേ, നമ്മൾ നന്നാവാൻ വേണ്ടിയല്ലേ” എന്ന തെറ്റായ ചിന്തയെ പ്രമോട്ട്‌ ചെയ്യുന്നു.

” പോയി തുണിയുടുക്കെടീ” ന്ന് പറയുന്നത്‌ അഭിപ്രായ സ്വാതന്ത്ര്യമാണ്‌ “. വസ്ത്രത്തിന്റെ പേരിൽ ആർക്കുമാരെയും ജഡ്ജ്‌ ചെയ്യാം, കഴുത്ത്‌ മുതൽ കാൽപ്പാദം വരെ ലൈംഗികാവയവം മാത്രമാണ്‌ സ്ത്രീ, അത്‌ കൊണ്ട്‌ ഷോൾഡർ കാണുന്ന റ്റാങ്ക്‌ റ്റോപ്പ്‌, കാൽ മുട്ട്‌ കാണുന്ന ഷോർട്ട്സ്‌ , എന്തിന്‌ ബ്രായുടെ സ്റ്റ്രാപ്പ്‌ പോലും കണ്ടാൽ അവൾ പോക്ക്‌ കേസാണ്‌, വെടിയാണ്‌, എന്ന സദാചാര മലയാളിയുടെ റ്റോക്സിക്ക്‌ തെറ്റിദ്ധാരണകളെ , വസ്ത്ര ധാരണം ഒരു വ്യക്തിയുടെ ചോയ്‌സാണ്‌ എന്ന് തിരുത്തേണ്ടതിനു പകരം പൊതുബോധത്തോടൊപ്പം നിന്ന് കയ്യടിയും വോട്ടും മേടിക്കുന്നു. സീസൺ ഓഫ്‌ കളേഴ്സ്‌ എന്ന പേരിൽ എല്ലാ വ്യത്യസ്തകളെയും ഉൾക്കൊള്ളുന്ന ഈ സീസണിൽ, മലയാളികളെ ന്യൂ നോർമ്മലുകൾ പഠിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയ ഈ പ്രോഗ്രസ്സീവ്‌ സീസണിൽ, ഒരടി മുന്നോട്ട്‌ വയ്ക്കുന്ന തലമുറയെ പത്തടി പിന്നോട്ട് നടത്തിക്കുന്ന ഇത്തരം സ്റ്റെയ്റ്റ്മെന്റുകൾ തികച്ചും മിസ്‌ ഫിറ്റാണ്‌ ദിൽഷാ’.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top