നയന്‍താരയുടെ വിവാഹം അത്യാഢംബരമായി നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. നിരവധി താരങ്ങളാണ് കല്യാണത്തിനെത്തിയത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്നത്. തന്റെ ഗുരുവായ സത്യന് അന്തിക്കാടിനെ പ്രത്യേക അതിഥിയായി ആണ് സത്യന് അന്തിക്കാട് എത്തിയത്.
വിവാഹത്തലേന്നു നയന്‍താരയുടെ വീട്ടിലേയ്ക്കാണ് സത്യന് അന്തിക്കാടിനെ പ്രത്യേകമായി ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് അദ്ദേഹം വിവാഹത്തിന് എത്തിയിരുന്നു. സത്യന് അന്തിക്കാടില്‍ നിന്ന് നയന്‍താര അനുഗ്രഹം തേടി. വിവാഹ ദിവസവും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിനും കുടുംബത്തിനും വിവാഹത്തിലേയ്ക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ ആയതിനാല്‍ ഇവര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാനായില്ല. നയന്‍താരയ്ക്കും വിഘ്നേഷിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
2003ലാണ് മനസിനക്കരെ റിലീസ് ചെയ്യുന്നത്. ജയറാമിനും ഷീലയ്ക്കുമൊപ്പം ശക്തമായ കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ അഭിനയിക്കുന്നത്. തുടര്‍ന്ന് നിരവധി മലയാളം സിനിമയില്‍ അഭിനയിച്ച നയന്‍താര തമിഴ് സിനിമയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. ആദ്യം ഗ്ലാമറസ് നടിയായി നിറഞ്ഞു നിന്ന താരം പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേയ്ക്ക് എത്തുകയായിരുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...