
Malayalam
വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തിങ്കളാഴ് വരെ തുടരും; കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി ഹൈക്കോടതി
വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തിങ്കളാഴ് വരെ തുടരും; കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി ഹൈക്കോടതി

യുവനടിയെ ലൈം ഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തിങ്കളാഴ് വരെ തുടരും. നടിയെ പീഡിപ്പിച്ചെന്ന കേസും നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയെന്ന കേസും ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം കണക്കിലെടുത്താണു കേസുകള്‍ മാറ്റിയത്.
കേസുകളില്‍ അന്വേഷണവുമായി സഹകരിക്കുന്ന വിജയ് ബാബു പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുള്ളതെന്ന മൊഴിയാണ് ആവര്‍ത്തിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് നാല്‍പ്പതോളം പേരുടെ മൊഴി പൊലീസ് ശേഖരിച്ചു കഴിഞ്ഞു. വിജയ് ബാബുവിനെതിരെ മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം.
വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിശദമായ റിപ്പോട്ട് പ്രോസിക്യൂഷന് കോടതിക്കു കൈമാറും. നേരത്തെ വിജയ് ബാബുവിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഉപാധികളോടെ കോടതി നീട്ടിയിരുന്നു.
ഇരയെ സ്വാധീനിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ഇടപെടരുതെന്നും നിര്‍ദേശിച്ചുകൊണ്ടായിരുന്നു ഉത്തരവ്. ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...