അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ഓരോ സീനിനെയും അപ്രോച്ച് ചെയ്യുന്ന രീതി വ്യത്യസ്തമാണ്; അഭിനയിക്കാത്ത പോലെയിരിക്കും പക്ഷേ അത്രയധികം ഒരു സീനില്‍ അഭിനയിക്കുന്നുണ്ടാകും; ഫഹദിനെ കുറിച്ച് ലോകേഷ് കനകരാജ്!

ഇപ്പോൾ എങ്ങും ചർച്ച ഉലകനായകന് കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തെ കുറിച്ചാണ് . തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രേക്ഷക മനസ്സില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്.
കമല്ഹാസന്, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് വിക്രം.
കേരളത്തിലും ചിത്രം ഹിറ്റായി പ്രദര്‍ശനം തുടരവേ സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
ഷൂട്ടിങ്ങ് സമയത്ത് ഫഹദ് ഫാസിലുമായുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ലോകേഷ് കനകരാജ്. ബിഹൈന്ഡ്വുഡ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ പ്രതികരണം.
ഞാന്‍ വിചാരിച്ചതിലും നേര്‍വിപരീതമായിരുന്നു ഫഹദ്. കേരളത്തിലെ സൂപ്പര്‍സ്റ്റാറാണ്, അവിടെനിന്നും ഇവിടെ വന്ന് ജോലി ചെയ്യുകയാണ്. അതിന്റെ ഒന്നും അദ്ദേഹം സെറ്റില്‍ കാണിച്ചിരുന്നില്ല.
ഫഹദ് വരുമ്പോളൊക്കെ സെറ്റ് നല്ല ജോളിയായിരിക്കും. സേതു അണ്ണന് (വിജയ് സേതുപതി) വന്നാല്‍ സെറ്റില്‍ ജോളിയായിരിക്കും അതുപോലെയായിരുന്നു ഫഹദും. ഷൂട്ട് കഴിഞ്ഞാല്‍ ഒരുമിച്ച് പുറത്തുപോകും. ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ ‘മച്ചി’ എന്നൊക്കെ വിളിച്ചു തുടങ്ങി,’ ലോകേഷ് പറഞ്ഞു.
ഫഹദെന്ന നടനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
‘ഫഹദ് എന്ന നടനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം ഓരോ സീനിനെയും അപ്രോച്ച് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. അഭിനയിക്കാത്ത പോലെയിരിക്കും പക്ഷേ അത്രയധികം ഒരു സീനില്‍ അഭിനയിക്കുന്നുണ്ടാകും. അതെങ്ങനെയാണെന്ന് മനസ്സിലായിട്ടില്ല. കണ്ണിലാണ് അഭിനയം. ഫഹദിനെ വിശ്വസിച്ച് എന്ത് വേണമെങ്കിലും എഴുതാം,’ ലോകേഷ് കനകരാജ് പറഞ്ഞു. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...