പതിമൂന്നു വാടക വീടുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേയ്ക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവര്ക്കും; പാലുകാച്ചല്‍ ദിവസം അറിയാതെ കണ്ണ് നനഞ്ഞുപോയെന്ന് മൃദുല വിജയ്
പതിമൂന്നു വാടക വീടുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേയ്ക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവര്ക്കും; പാലുകാച്ചല്‍ ദിവസം അറിയാതെ കണ്ണ് നനഞ്ഞുപോയെന്ന് മൃദുല വിജയ്
പതിമൂന്നു വാടക വീടുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേയ്ക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവര്ക്കും; പാലുകാച്ചല്‍ ദിവസം അറിയാതെ കണ്ണ് നനഞ്ഞുപോയെന്ന് മൃദുല വിജയ്
ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ വീടിനെക്കുറിച്ച് പറയുകയാണ് താരം. തിരുവനന്തപുരത്ത് വിഴവൂരിലാണ് വീടിരിക്കുന്നത്. വീടിനു ചുറ്റും പച്ചപ്പും മല നിരകളുമാണ്. 1650 സ്ക്വയര്‍ ഫീറ്റില്‍, മൂന്ന് ബെഡ്റൂം വീടാണ് വെച്ചത്. ഹാളും ഡൈനിങ് ഏരിയയും ഓപ്പണ്‍ കിച്ചണും വര്‍ക്ക് ഏരിയയും അടങ്ങുന്നതാണ് വീട്. പതിമൂന്നു വാടക വീടുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേയ്ക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവര്ക്കും.
അച്ഛനും അമ്മയും ഞങ്ങളുമെല്ലാം അങ്ങോട്ടേക്ക് മാറി. മകള്‍ എന്ന നിലയില്‍ അവരെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനായല്ലോ, ഒരു അഭിമാന മുഹൂര്‍ത്തമാണ് ഇത്. വലിയ നേട്ടം തന്നെ. ആരെ സംബന്ധിച്ചും സ്വന്തം വീട് എന്നത് ഒരു വലിയ സ്വപ്ന സാഫല്യമാണല്ലോ. ഇത്രയും വര്‍ഷം കൊതിച്ചത് കൈവന്നപ്പോള്‍ വലിയ സന്തോഷമാണ്. പാലുകാച്ചല്‍ ദിവസം അറിയാതെ കണ്ണ് നനഞ്ഞു.
മൂന്ന് മാസത്തിനുള്ളില്‍ പുതിയ അതിഥിയായി ആദ്യത്തെ കണ്മണി വരും. സിംഗിളായാണ് വീടു പണി തുടങ്ങിയത്. താമസം തുടങ്ങിയപ്പോള്‍ മൂന്നാമത്തെ ആള് വരുന്നു. ഇതില്‍ പരം എന്താണ് സന്തോഷം.
വിവാഹത്തിന് മുമ്പേ വീടു പണി തുടങ്ങി. പണി തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ കല്യാണ ആലോചന വരികയും ഉറപ്പിക്കുകയും ചെയ്തു. നിശ്ചയം കഴിഞ്ഞ് കല്യാണത്തിനു മുമ്പ് പുതിയ വീട്ടില്‍ കയറണം എന്നായിരുന്നു ആഗ്രഹം. ആ വീട്ടില്‍ നിന്നു കല്യാണം കഴിഞ്ഞു പോകാനായിരുന്നു താല്പര്യം. പക്ഷേ, അന്നേരം പണി തീര്‍ന്നില്ല. ഒന്നര വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...