അത് ഞാൻ പറഞ്ഞപ്പോൾ ആ വെള്ളം അങ്ങു വാങ്ങി വെച്ചേക്ക് എന്നാണ് ‘അമ്മ പറഞ്ഞത് ; ധ്യാന്‍ ശ്രീനിവാസന് പറയുന്നു !
Published on

മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കൾ എന്ന മേൽവിലാസത്തിൽ നിൽക്കാതെ, ഇരുവരും തങ്ങളുടേതായ തട്ടകങ്ങൾ കണ്ടെത്തി കഴിഞ്ഞു. ഗായകനായി എത്തി, പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും നിർമാതാവുമൊക്കെയായി മാറുകയായിരുന്നു വിനീത് ശ്രീനിവാസൻ. അച്ഛനും ചേട്ടനും പിന്നാലെ ധ്യാനും വൈകാതെ സിനിമയിലെത്തി. അഭിനയത്തിനു പുറമെ സംവിധാനത്തിലും നിർമ്മാണരംഗത്തുമെല്ലാം സജീവമാകുന്ന ധ്യാനിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.
. ധ്യാന്‍ തിരക്കഥയെഴതുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രകാശന് പറക്കട്ടെ.’ നാഗവഗതനായ സഹദ് നിലമ്പുരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രമുഖമാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം അമ്മയെ പറ്റിക്കാന്‍ നോക്കി പാളിപ്പോയ അനുഭവം പങ്കുവെച്ചത്.
വീടിന്റെ അടുത്ത് അച്ഛന്റെ പേരിലൊരു സ്ഥലം ഉണ്ടായിരുന്നു. അച്ഛന് എന്തോ ആവശ്യം വന്നപ്പോള്‍ അത് വില്ക്കാന് തീരുമാനിച്ചു. അത് അറിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു. ഞാന്‍ അത് വാങ്ങിക്കാം എന്ന്. 2 ലക്ഷം ടോക്കന്‍ തരാം എന്റെ പേരിലേക്ക് വസ്തു മാറ്റി എഴുതി പിന്നീട് കുറച്ച് കുറച്ചായി പൈസ തരാം എന്നും പറഞ്ഞു. അച്ഛനോട് ഇത് ഒന്ന് സൂചിപ്പിച്ച് നോക്ക് എന്നും പറഞ്ഞ് അമ്മയെ ഞാന്‍ പറഞ്ഞുവിട്ടു. അമ്മ പോയി ഒരു മിനിറ്റിനകം തന്നെ അതിന് വെച്ച വെള്ളം അങ്ങു വാങ്ങി വെച്ചേക്ക് എന്ന് പറഞ്ഞു,’ ധ്യാന്‍ പറയുന്നു.
അപ്പോള്‍ തന്നെ മറുപടി കിട്ടി എന്നും. പറ്റിക്കാന്‍ നോക്കിയത് നടന്നില്ല എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വസ്തു മറിച്ച് വില്ക്കാന് ആയിരുന്നു തന്റെ പ്ലാനെന്നും ധ്യാന്‍ പറയുന്നു.
അതേസമയം, ധ്യാന്‍ ശ്രീനിവാസന്റെ അവസാനമായി തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം ‘ഉടല്’ ആയിരുന്നു. രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....