പ്രേക്ഷകരെ ഏറെ ഞെട്ടിച്ച് കൊണ്ടാണ് റോബിൻ രാധാകൃഷ്ണൺ പുറത്തായത്. സീസൺ ഫോർ വിജയി ആയേക്കാം എന്ന് തൊണ്ണൂറ് ശതമാനം പ്രേക്ഷകരും കരുതിയ മത്സരാർത്ഥി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു.ബിഗ് ബോസിന്റെ നിയമങ്ങള്‍ പാലിച്ചില്ല എന്ന തരത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് റോബിൻ പുറത്തായത്
പുറത്ത് വന്നതിന് ശേഷമുള്ള റോബിന്റെ ആദ്യ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഏഷ്യാനെറ്റ് പുറത്ത് വിട്ട വീഡിയോയില്‍ ജാസ്മിനെ കുറിച്ചാണ് റോബിന് സംസാരിച്ചത്
‘എനിക്ക് ഒന്നും പറയാനില്ലെന്നാണ് റോബിന് പറയുന്നത്. ഡോ. റോബിന് രാധാകൃഷ്ണനെ താങ്ങാന്‍ കുറച്ച് പാടാണ്. അത് പുള്ളിക്കാരിയ്ക്ക് പറ്റുന്നില്ലെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാവാം പുള്ളിക്കാരി പോയതെന്ന് തോന്നുന്നു എന്നാണ് റോബിന് വ്യക്തമാക്കുന്നത്. ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പ് ജാസ്മിനെ ഒരു ഇന്‍സ്പിരേഷണല്‍ വ്യക്തിയായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. കാരണം പുള്ളിക്കാരിയുടെ ലൈഫ് സ്റ്റോറിയും മറ്റുമൊക്കെ ഞാന്‍ കണ്ടിരുന്നു. ഇവിടെ വന്നതിന് ശേഷം പുള്ളിക്കാരിയെ അടുത്തറിയാന്‍ പറ്റി. ബേസിക്കലി ജാസ്മിന് പാവമാണ്. ചില സമയത്ത് ചിന്തിക്കാതെ ചില കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്.
ഇരുപത്തിയാറ് വയസ് ആയില്ലേ? എന്താണ് ശരി, എന്താണ് തെറ്റ് എന്ന തിരിച്ചറിവ് ആ കുട്ടിയ്ക്ക് ഉണ്ടാവണം. കുറച്ചൂടി മനുഷ്യത്വം വേണമെന്നും എനിക്ക് തോന്നി. ഒരു വ്യക്തിപരമായ പ്രതികാരം എന്ന നിലയില്‍ എന്നെ ടാര്‍ഗറ്റ് ചെയ്ത് ഒരുപാട് അപമാനിച്ചിട്ടുണ്ട്. പക്ഷേ ഒരു കുട്ടി എന്ന നിലയില്‍ ഞാന്‍ ആ കുട്ടിയെ വെറുതേ വിട്ടേക്കുകയാണെന്നും’ പുറത്തിറങ്ങിയതിന് ശേഷം റോബിന് പറയുന്നു.
ആദ്യ നാളുകള്‍ മുതല്‍ റോബിനുമായി ഏറ്റവുമധികം ശത്രുത കാത്തുവെച്ച ആളാണ് ജാസ്മിന്. അദ്ദേഹം ഫേക്ക് ആയി കളിക്കും എന്ന് പറഞ്ഞതാണ് ജാസ്മിനെ ചൊടിപ്പിച്ചത്. റിയലായി നില്‍ക്കണമെന്ന് പറഞ്ഞോണ്ട് ഇരുന്ന ജാസ്മിന് സ്വയം ഷോ യില്‍ നിന്നും പിന്മാറുകയായിരുന്നു. പുറത്ത് വന്നതിന് ശേഷവും ജാസ്മിനെ കുറിച്ച് നല്ലത് പറഞ്ഞ റോബിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.
വളരെയധികം പ്രേക്ഷക പിന്തുന്ന ലഭിച്ച ഒരു മത്സരാർത്ഥി ബിഗ് ബോസ് വീട്ടിൽ നിന്നും പാതി വഴിയിൽ പുറത്താവുന്നത് ഇത് ആദ്യമല്ല. ബിഗ് ബോസ് സീസൺ ടുവിൽ രജിത് കുമാർ പുറത്ത് പോയതും ശാരീരികമായി ഒരു മത്സരാർഥിയെ ഉപദ്രവിച്ചു എന്ന കാരണത്താലാണ്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...