
Malayalam
മോഹന്‍ലാലിന്റെ ബയോപിക് വരികയാണെങ്കില്‍ അതില്‍ ലാലേട്ടനായി അഭിനയിക്കുമോ…? ഒരിക്കലുമില്ലെന്ന് ഉണ്ണി മുകുന്ദന്!
മോഹന്‍ലാലിന്റെ ബയോപിക് വരികയാണെങ്കില്‍ അതില്‍ ലാലേട്ടനായി അഭിനയിക്കുമോ…? ഒരിക്കലുമില്ലെന്ന് ഉണ്ണി മുകുന്ദന്!

മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ മോഹന്‍ലാലിന്റെ സ്ഫടികം കണ്ട ശേഷമാണ് സിനിമാ നടനാകണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായതെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്. ഒട്ടും സിനിമ താത്പര്യമില്ലാതിരുന്ന കാലഘട്ടം. ഒരു നായര്‍ കുടുംബം. അച്ഛനും അമ്മയ്ക്കും കുടുംബത്തിനുമൊപ്പം കഴിഞ്ഞ സമയം. പിന്നെ കോളേജ് ലൈഫ്.
അതിന് ശേഷം സുഹൃത്തുക്കള്‍ വഴി സിനിമയില്‍ വരുന്നു. റെസ്ലിങ് ഉള്ളതുകൊണ്ട് കൊണ്ട് കുറച്ച് അടിയും ഇടിയുമൊക്കെ, പിന്നെ ഒരു പോയിന്റില്‍ അദ്ദേഹം ആക്ടിങ് തുടങ്ങി. സിനിമയില്‍ കയറുന്ന സമയത്ത് വലിയ ഗ്ലാമറില്ലെന്നും മുഖക്കുരു ഉണ്ടെന്നും എല്ലാം പറഞ്ഞ് നായകനാകാതെ വില്ലനായി വരുന്നു.
ആ കാലഘട്ടത്തിലെ സൂപ്പര്‍സ്റ്റാറുകളോടൊപ്പം അഭിനയിക്കുന്നു. ഒരു വലിയ കാലഘട്ടം അദ്ദേഹം സിനിമയില്‍ നില്ക്കുന്നു. ലാലേട്ടന് സൂപ്പര്‍സ്റ്റാര്‍ ആകുമ്പോള്‍ 25 വയസാണെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ ജനറേഷനിലും പുള്ളിക്ക് ഫാന്‍ ബോയ്സ് ഉണ്ട്. ഓരോ പത്ത് വര്‍ഷവും പുതിയ ഫാന്‍ ബേസ് ഉണ്ട്. ഇന്നും മലയാള സിനിമയില്‍ അദ്ദേഹം ഹിറ്റ് അടിച്ചുകൊണ്ടേ ഇരിക്കുന്നു.
എന്റെ ഫേവറെറ്റ് ആക്ടര്‍ ആണ് ജയന്. പുള്ളിയുടെ ഒപ്പം ലാലേട്ടന് അഭിനയിച്ച ഒരു ക്ലിപ്പ് കണ്ടിട്ടുണ്ട്. ഇന്‍സ്പയറിങ് ആയിട്ടുള്ള ലൈഫാണ്. ഗ്രേറ്റ് ആക്ടറാണ് അദ്ദേഹം. ലാലേട്ടന്റെ ബയോപിക് ഇത്തരത്തില്‍ വരികയാണെങ്കില്‍ അതില്‍ ലാലേട്ടനായി അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും അങ്ങനെ ഒരു പടം വന്നാല്‍ ടിക്കറ്റെടുത്ത് കാണുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.
മോഹന്‍ലാലിനൊപ്പം 12ത്ത് മാന്‍ പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ‘ഞാന്‍ അങ്ങനെ വലിയ സെലിബ്രേഷനൊന്നും ഇഷ്ടപ്പെടുന്ന ആളല്ല. 12ത്ത് മാന്റെ ഷൂട്ടിനിടയിലാണ് എന്റെ ബര്‍ത്ത് ഡേ വന്നത്. അന്ന് ലാലേട്ടന് ഷൂട്ടില്ല.
എന്നിട്ടും രാത്രി 12 മണി ആയപ്പോള്‍ അദ്ദേഹം കേക്കുമായി വന്ന് എന്റെ ജന്മദിനം ആഘോഷിച്ചു. അതൊക്കെ ഒരു ഭാഗ്യമാണ്. എല്ലാവര്‍ഷവും ലാലേട്ടന്റെ കൂടെ ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ നമുക്ക് കഴിയില്ലല്ലോ. ആ മൊമന്റ് ക്യാമറയിലാക്കിയ വ്യക്തിയ്ക്കും നന്ദി പറയുന്നു എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...