
Actor
പിടിവിടാതെ പോലീസ്, പ്രമുഖ ഗായകനും ഭാര്യയും കേസിൽ സുപ്രധാന സാക്ഷികൾ; വിജയ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
പിടിവിടാതെ പോലീസ്, പ്രമുഖ ഗായകനും ഭാര്യയും കേസിൽ സുപ്രധാന സാക്ഷികൾ; വിജയ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് പൊലീസ്. രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. വിജയ് ബാബു കൊടുത്ത മൊഴികളിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് പൊലീസ് ഭാഷ്യം. ഈ കാര്യത്തിൽ വ്യക്തത വരാനാണ് വീണ്ടും വിളിപ്പിക്കുന്നത്. ഈ ആഴ്ച തന്നെ ചോദ്യം,ചെയ്യുവാൻ ഒരുങ്ങുകയാണ്.
വിജയ് ബാബുവിനെ സഹായിച്ച നടനെയും ചോദ്യം ചെയ്യുവാനൊരുങ്ങുകയാണ്. ഇപ്പോൾ സാക്ഷികളായ 30 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യും. പ്രമുഖ ഗായകനും ഭാര്യയും കേസിൽ സുപ്രധാന സാക്ഷികളായി മാറിയിരിക്കുകയാണ്. ഇവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയില്ല.
വീട്ടിലെത്തിയോ വിളിച്ചു വരുത്തിയോ മൊഴിയെടുക്കും. 20 മണിക്കൂർ ചോദ്യം ചെയ്തയ്യലിലും വിജയ് ബാബു പഴയ മൊഴിയിൽ നിന്നും മാറിയിട്ടില്ല.ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സിനിമയിൽ കൂടുതൽ അവസരം വേണമെന്ന നടിയുടെ ആവശ്യം നിരസിച്ചിരുന്നു. ഇതോടെയാണ് പീഡന പരാതിയുമായി നടി രംഗത്ത് വന്നത്.
സൃഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോൺവിളികളും പൊലീസ് പരിശോധിക്കുവാനൊരുങ്ങുകയാണ്. വിജയ് ബാബുവിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തു . നടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുൾപ്പെടെയുള്ള വിവരങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ശേഷം ഫോണുകൾ പിടിച്ചെടുത്തത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...