ലോകറെക്കാഡ് ലക്ഷ്യമിടുന്ന ശില്പം ഏറ്റുവാങ്ങാൻ ഒരുങ്ങി മഹാനടൻ മോഹൻലാൽ. മഹാഭാരതകഥകളും കൃഷ്‌ണനും ദശാവതാരവും മനോഹരമായി സമ്മേളിച്ച പത്തടി ഉയരത്തിലുള്ള ശില്പത്തിലെ അവസാന കൊത്തുപണികളും പൂർത്തിയായി.
നാലുവർഷം മുമ്പ് ആറടിയിൽ നിർമ്മിച്ച വിശ്വരൂപം സ്വന്തമാക്കിയ മോഹൻലാൽ ഈ ശില്പം വേണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇത്രയും ഉയരത്തിൽ വേറെയാരും വിശ്വരൂപ ശില്പം കൊത്തിയിട്ടില്ലെന്നും ലോകത്തിലെ തന്നെ ഇത്രയും ഉയരമുള്ള ആദ്യ ശില്പമാണിതെന്നും ശില്പിയായ നാഗപ്പൻ പറയുന്നു.
മഹാഭാരതകഥ പറയുന്ന വിശ്വരൂപവും പാഞ്ചജന്യം മുഴക്കുന്ന കൃഷ്‌ണനും ഒറ്റശില്പത്തിൽ കോവളം ക്രാഫ്റ്റ് വില്ലേജിലാണ് തയ്യാറാക്കിയത്. പത്തടി ഉയരത്തിലുള്ള ശില്പത്തിന്റെ ഇരുപുറത്തും മഹാഭാരതകഥയിലെ സംഭവങ്ങളും മഹാവിഷ്‌ണുവിന്റെ അവതാരങ്ങളും സൂക്ഷ്‌മതയോടെ കൊത്തിയെടുക്കുകയാണ് കലാകാരന്മാർ. കോവളം വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ ദിയാ ഹാന്റി ക്രാഫ്റ്റ് നടത്തുന്ന നാഗപ്പനും മറ്റ് എട്ടുശില്പികളുമാണ് കഴിഞ്ഞ ഒരു വർഷമായി വിശ്വരൂപത്തിന്റെ പണിപ്പുരയിലുള്ളത്.
പത്തടി ഉയരമുള്ള ശില്പത്തിന്റെ ഒരു വശത്ത് പതിനൊന്നു മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്‌ണനും ഇതിനു ചുറ്റും ദശാവതാരവും വളരെ സൂക്ഷ്‌മതയോടെയാണ് കൊത്തിയിരിക്കുന്നത്. രണ്ടു പീഠങ്ങൾക്ക് മുകളിലായാണ് വിശ്വരൂപം കൊത്തുന്നത്.വിശ്വരൂപത്തിനു താഴെ ഗീതോപദേശവും ചൂതാട്ടവും ഇതിനു പിറകിലായി ശരശയ്യയിലെ ഭീഷ്‌മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം കരവിരുതിൽ തെളിയുന്നു. തേര് ഉയർത്താൻ ശ്രമിക്കുന്ന കർണ്ണനും ഇതിനു പിറകിലായി കാളിയമർദ്ദനവും കൃഷ്‌ണനും ഗോപികമാരുമൊക്കെ വളരെ സൂക്ഷ്‌മതയോടെ കൊത്തിവച്ചിരിക്കുകയാണ് ഈ കലാകാരന്മാർ.
400 ഓളം കഥാപാത്രങ്ങളാണ് ശില്പത്തിന്റെ പീഠത്തിൽ കൊത്തിവച്ചിരിക്കുന്നത്.നാഗപ്പനെ കൂടാതെ രാധാകൃഷ്‌ണൻ, രാമചന്ദ്രൻ, പീഠം വിജി, സജി, ശിവാനന്ദൻ,കുമാർ, ഭാഗ്യരാജ്, സോമൻ എന്നിവരാണ് മറ്റ് ശില്പികൾ. മഹാഭാരതകഥ മനപ്പാഠമാക്കി അവയുടെ രൂപരേഖ തടിയിൽ പകർത്തി യന്ത്രസഹായങ്ങൾ ഒന്നുമില്ലാതെ കൈകൊണ്ട് തന്നെയാണ് ശില്പ നിർമ്മാണം പൂർത്തിയാക്കിയത്. പകൽ മാത്രമാണ് നിർമ്മാണം. വിദേശിയരെ ലക്ഷ്യമിട്ടുള്ള ശില്പ നിർമ്മാണമാണെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഓർഡറുകൾ വരാറുണ്ടെന്നും ഇവർ പറയുന്നു. ഗണപതിയും യേശുവും പഞ്ചമുഖ ഹനുമാനുമെല്ലാം ഇവരുടെ കരവിരുതിൽ തയ്യാറാകുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....