
Malayalam
അവസാന നിമിഷം നയന്‍താര- വിഘ്നേഷ് വിവാഹത്തില്‍ മാറ്റങ്ങള്‍?; ആകാംക്ഷയോടെ ആരാധകര്‍
അവസാന നിമിഷം നയന്‍താര- വിഘ്നേഷ് വിവാഹത്തില്‍ മാറ്റങ്ങള്‍?; ആകാംക്ഷയോടെ ആരാധകര്‍
Published on

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് വിഘ്നേഷ് ശിവനും നയന്‍താരയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആരാധകര്‍ ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ്.
ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്തെത്തിയിട്ടില്ല എങ്കിലും ജൂണ്‍ 9 വിവാഹം നടക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഏകദേശം കഴിഞ്ഞെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴിതാ താരവിവാഹത്തിനായുള്ള അവസാന ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ വിവാഹത്തെ കുറിച്ചുളള വാര്‍ത്തയാണ് പുറത്ത് വരുന്നത് കല്യാണ വേദി മാറ്റിയെന്നാണ് പ്രചരിക്കുന്നത്.
അതേസമയം വളരെ ലളിതമായിട്ടാകും വിവാഹം നടക്കുക എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. സംവിധായകന് നെല്‍സണ്‍, ദിലീപ് കുമാര്‍, സാമന്ത, വിജയ് സേതുപതി എന്നിവര്‍ വിവാഹത്തിന് പങ്കെടുക്കാന്‍ സാധ്യത ഉണ്ടെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം താരങ്ങളുടേതെന്ന് അവകാശപ്പെടുന്ന വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയിലും സിനിമ കോളങ്ങളിലും പ്രചരിച്ചിരുന്നു. മനോഹരമായ തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിലാണ് സേവ് ഡേറ്റ് ചിത്രീകരിച്ചിരിക്കുന്നത്. വധു വരന്റെ പേരിനോടൊപ്പം ജൂണ്‍ 9 എന്നുളള തീയതി മാത്രമാണ് പുറത്ത് ഡിജിറ്റല്‍ ക്ഷണക്കത്തിലുളളത്. വിവാഹ സ്ഥലം ഇല്ലായിരുന്നു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചത്. നീലേശ്വര്യം എന്ന ഇടത്ത് നിന്നും വന്ന് ഇന്ന് മലയാളികളുടെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...