
News
സ്റ്റേജിൽ കയറിയതോടെ പേരുവിളിച്ച് അശ്ലീലം! സിനിമ സ്റ്റൈലില്‍ പാഞ്ഞ് സുരേഷ് ഗോപി; വീഡിയോ വൈറൽ
സ്റ്റേജിൽ കയറിയതോടെ പേരുവിളിച്ച് അശ്ലീലം! സിനിമ സ്റ്റൈലില്‍ പാഞ്ഞ് സുരേഷ് ഗോപി; വീഡിയോ വൈറൽ

നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി.ഇന്നും മിനിസ്‌ക്രീനിൽ നടന്റെ പ്രകടനം കാണാൻ ആവേശമാണ്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിനിമാ നടൻ എന്നതിൽ ഉപരി ഒരു മനുഷ്യ സ്‌നേഹികൂടിയാണ് സുരേഷ് ഗോപി,
മാസ് ഡയലോഗ് പറയുന്ന കണ്ണിൽ കനമുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ സിനിമയിൽ മാത്രമല്ല നേരിട്ട് മലയാളികൾ എത്രയോ കണ്ടിരിക്കുന്നു. എന്നാൽ വീണ്ടും വീണ്ടും അത് കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് പോകും.. അത് അങ്ങനെയാണ്… അത്തരത്തിലൊരു സംഭവമാണ് ഇന്നലെയും നടന്നത്
ബി.ജെ.പി പ്രചാരണ വേദിയില്‍ വെച്ച് തന്നെ അവഹേളിച്ചവര്‍ക്കു നേരെ സിനിമ സ്റ്റൈലില്‍ പാഞ്ഞടുത്ത് സുരേഷ് ഗോപി.തൃക്കാക്കരയിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയെ അവഹേളിച്ചവരെ വേദിയിൽ തന്നെ സിനിമാ സ്റ്റൈലിൽ നേരിട്ടിരിക്കുകയാണ് താരം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചാരണത്തിനായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഒട്ടേറെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. ഇക്കൂട്ടത്തിലെ ഒരുവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് എതിർപാർട്ടിയിലെ ചിലർ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ..’ എന്ന വിളിയോടെയാണു തുടക്കം. ഇതു തുടർന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്റ്റൈലിൽ സുരേഷ് ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്നക്കാർ സ്ഥലംവിട്ടു.
‘അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികിൽസിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമം. ആർക്കാണ് അസഹിഷ്ണുത എന്നു മനസിലായല്ലോ അല്ലേ..’ വേദിയിൽ തിരിച്ചെത്തി സുരേഷ് ഗോപി പറഞ്ഞു
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...