Connect with us

2 വർഷത്തിനു ശേഷം വെളിച്ചത്തേക്ക് എത്തിയ റിപ്പോർട്ട് ഞെട്ടിച്ചു! ഫൊറൻസിക് ലാബിൽ പൂഴ്ത്തിയത് ആരുടെ ബുദ്ധി..എല്ലാം ഇടിഞ്ഞ് തുടങ്ങി

News

2 വർഷത്തിനു ശേഷം വെളിച്ചത്തേക്ക് എത്തിയ റിപ്പോർട്ട് ഞെട്ടിച്ചു! ഫൊറൻസിക് ലാബിൽ പൂഴ്ത്തിയത് ആരുടെ ബുദ്ധി..എല്ലാം ഇടിഞ്ഞ് തുടങ്ങി

2 വർഷത്തിനു ശേഷം വെളിച്ചത്തേക്ക് എത്തിയ റിപ്പോർട്ട് ഞെട്ടിച്ചു! ഫൊറൻസിക് ലാബിൽ പൂഴ്ത്തിയത് ആരുടെ ബുദ്ധി..എല്ലാം ഇടിഞ്ഞ് തുടങ്ങി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വിശദമായ അന്വഷണങ്ങളും ചോദ്യം ചെയ്യലുകളുമെല്ലാം ആവശ്യമായതിനാല്‍ കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം തേടി വീണ്ടും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ എത്തിയ ശേഷം അതിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായി സൂചനയുള്ള ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിനു ലഭിച്ചത് 2 വർഷത്തിനു ശേഷമാണ്. ദൃശ്യങ്ങൾ ചോർന്ന വിവരം രേഖപ്പെടുത്തിയ ഫൊറൻസിക് റിപ്പോർട്ട് 2020 ജനുവരി 21നാണു തയാറാക്കിയിട്ടുള്ളത്. ഈ വിവരം പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അറിയുന്നത് 2022 ഫെബ്രുവരിയിലാണ്. 2020 ജനുവരിയിൽ തയാറാക്കിയ റിപ്പോർട്ട് എന്നാണു വിചാരണക്കോടതിയിൽ ലഭിച്ചതെന്ന വിവരം ഇപ്പോഴും വ്യക്തമല്ല.

മെമ്മറി കാർഡ് പരിശോധിച്ച ഫൊറൻസിക് വിദഗ്ധനെ പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ച ഘട്ടത്തിൽ പോലും ഇത്തരമൊരു ഫൊറൻസിക് റിപ്പോർട്ട് നിലവിലുള്ള വിവരം അന്വേഷണ സംഘവും പ്രോസിക്യൂഷനും അറിയാതിരുന്നതു വലിയ വീഴ്ചയാണ്. ഇതെങ്ങനെയാണു സംഭവിച്ചതെന്നു പരിശോധിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കോടതിക്കു കൈമാറാതെ ഫൊറൻസിക് ലാബിൽ പൂഴ്ത്തിയതാണോ, കോടതിയിൽ റിപ്പോർട്ട് എത്തിയ വിവരം അന്വേഷണ സംഘത്തെ അറിയിക്കാതിരുന്നതാണോയെന്നാണു പരിശോധിക്കുന്നത്.

നടിയെ പീഡിപ്പിച്ചതിന്റെ പിറ്റേന്നു 2017 ഫെബ്രുവരി 18നാണു മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയെന്നു കരുതുന്ന ദൃശ്യങ്ങൾ മെമ്മറി കാർഡിലേക്കു കോപ്പി ചെയ്തിട്ടുള്ളത്. 2017 ഫെബ്രുവരി 20നു പൾസർ സുനിയുടെ അഭിഭാഷകൻ തൊണ്ടി മുതലായ മെമ്മറി കാർഡ് അങ്കമാലി മജിസ്ട്രേട്ട് മുൻപാകെ സമർപ്പിച്ചു. കോടതിയുടെ കസ്റ്റഡിയിലെത്തിയ മെമ്മറി കാർഡിലെ ഫയലുകൾ ആദ്യമായി തുറന്നു പരിശോധിച്ചിട്ടുള്ളത് 2018 ഡിസംബർ 13നാണ്. ഇതിനു ശേഷം പല തവണ ഇതേ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഫൊറൻസിക് റിപ്പോർട്ടാണ് അന്വേഷണ സംഘത്തിനു ലഭിക്കാതെ 2 വർഷത്തോളം ഇരുട്ടിലിരുന്നത്.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ നിമിഷംപ്രതിയുള്ള കമന്ററി എഴുതിയ നോട്ട് പിടിച്ചെടുത്തു. ദൃശ്യങ്ങളുടെ റണ്ണിംഗ് കമന്ററി അനൂപിന്റെ ഫോണില്‍ നിന്നാണ് പിടിച്ചെടുത്തത്. ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ടാണ് ഇപ്പോള്‍ കണ്ടെടുത്തത്. സെക്കന്ററി റണ്ണറി കമന്ററികള്‍ വിവരിക്കുന്ന രേഖകളാണിത്. അതേസമയം അഡ്വ. രാമന്‍പിള്ളയുടെ അഭിഭാഷകരുടെ ഓഫീസിലെ രേഖ ഫോട്ടോയെടുത്തതാണെന്നാണ് അനൂപ് പറയുന്നത്.എന്നാല്‍ അന്വേഷണ സംഘം അത് വിശ്വസിച്ചിട്ടില്ല. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചപ്പോള്‍ അനൂപ് കള്ളം പറഞ്ഞതാണെന്ന് മനസ്സിലായെന്ന് അന്വേഷണ സംഘം പറയുന്നു.

More in News

Trending

Recent

To Top