ആ ആവേശം തന്നെ അത്ഭുതപ്പെടുത്തി ;ഒറ്റക്കാലില്‍ ഒരു കിലോമീറ്റര്‍ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസുകാരിക്ക് സഹായഹസ്തവുമായി സോനു സൂദ്!
Published on

ഒരു കാലില്‍ ഒരു കിലോമീറ്റര്‍ നടന്ന് സ്കൂളില്‍ എത്തുന്ന പത്തുവയസുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ബീഹാറിലെ ജമുയി ജില്ലയില്‍ താമസിക്കുന്ന സീമ എന്ന പെണ്‍കുട്ടിയാണ് രണ്ടു വര്‍ഷം മുന്‍പ് ഒരപകടത്തില്‍ കാല് നഷ്ടമായതിനെത്തുടര്‍ന്ന് ഒറ്റക്കാലില്‍ സ്കൂളില്‍ എത്തുന്നത്.ഇപ്പോഴിതാ പെണ്‍കുട്ടിയ്ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന് സോനു സൂദ്.
കാല് നഷ്ടമായെങ്കിലും തന്റെ പഠിക്കാനുള്ള മോഹം സീമ ഉപേക്ഷിച്ചിരുന്നില്ല. ഒരു കാലില്‍ ചാടി ചാടി സീമ സ്കൂളിലേക്കെത്തുന്ന വീഡിയോ കണ്ട ജുമായി ജില്ലാ മജിസ്ട്രേറ്റ് സീമയ്ക്ക് മുചക്രവാഹനം സമ്മാനിച്ചിരുന്നു. സീമയുടെ ആത്മവിശ്വാസത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഭിനന്ദിച്ചിരുന്നു.
സീമയുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജ്യത്തെ എല്ലാ കുട്ടികളും മികച്ച വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് സോനു സൂദ് സീമയ്ക്ക് സഹായവുമായി എത്തിയത്.
ഇനി സീമ ഒരു കാലില്‍ അല്ല രണ്ടു കാലുകള്‍ കൊണ്ടും ചാടി ആവേശത്തോടെ സ്കൂളില്‍ പോകും. ഞാന്‍ ടിക്കറ്റ് അയക്കുകയാണ്. സീമ രണ്ടുകാലുകളില്‍ നടക്കേണ്ട സമയമായെന്നാണ് സോനു സൂദ് ട്വിറ്ററില്‍ കുറിച്ചത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...