Connect with us

അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റു ; ആഭ്യന്തര അന്വേഷണത്തിന് കൊച്ചി പൊലീസ്; നടപടി ഉണ്ടാകും!

Actress

അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റു ; ആഭ്യന്തര അന്വേഷണത്തിന് കൊച്ചി പൊലീസ്; നടപടി ഉണ്ടാകും!

അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റു ; ആഭ്യന്തര അന്വേഷണത്തിന് കൊച്ചി പൊലീസ്; നടപടി ഉണ്ടാകും!

കഴിഞ്ഞ ദിവസം കേരള പൊലീസിനെതിരെ നടി അർച്ചന കവി വെളിപ്പെടുത്തിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അന്വേഷണം ആരംഭിച്ചു. നടിയുടെ പോസ്റ്റിൽ വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ആരാണെന്ന് കണ്ടെത്താനാണ് അന്വേഷണം.

കൊച്ചി പൊലീസിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഉടൻ തന്നെ കേസിൽ നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ദിവസമാണ് പൊലീസിനെതിരെ നടി അർച്ചന കവി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ ചില ആരോപണങ്ങൾ ഉന്നയിച്ചത്.രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറി എന്നതായിരുന്നു താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

കേരള പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവമാണ് നടി അർച്ചന കവി പങ്കിട്ടിരുന്നത്. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കുന്നു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെ ആയിരുന്നു അർച്ചന കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രി വീട്ടിൽ നിന്നും വരുന്ന വഴിയാണ് താരത്തിന് കേരള പോലീസിൽ നിന്നും മോശം അനുഭവം നേരിടേണ്ടിവന്നത്.ഈ അനുഭവമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കുന്നത്. ഒരു ഓട്ടോയിൽ സ്ത്രീകൾ മാത്രമായി യാത്ര ചെയ്തു വരികയായിരുന്നു സംഭവം.

തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു പൊലീസ്. വളരെ മോശമായാണ് അവരുടെ പെരുമാറ്റം ഉണ്ടായത്.തനിക്കൊരിക്കലും സുരക്ഷിതമായി തോന്നിയെന്നും അർച്ചന കവി പറയുന്നു. തന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയതാണ്.എന്നാൽ, എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പൊലീസ് തിരിച്ചു ചോദിച്ചത് എന്നും വ്യക്തമാക്കി. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ്ടാ​ഗിലാണ് പോസ്റ്റ് പുറത്തു വന്നിരിക്കുന്നത്.

അർച്ചനയുടെ കുറിപ്പ് ഇങ്ങനെ ; – ‘ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ നിർത്തിച്ച് ചോദ്യം ചെയ്തു. ഒരു ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ വളരെ അധികം പരുഷമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല.

ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥത പെടുത്തുന്നതായിരുന്നു’. അതേസമയം, താൻ പങ്കിട്ട ഇൻസ്റ്റാഗ്രാം പോസ്റ്റിനെ തുടർന്ന് ഔദ്യോഗികമായി പൊലീസ് തന്നെ സമീപിക്കുകയോ വിവരങ്ങൾ ചോദിച്ചറിയുകയോ ചെയ്തിട്ടില്ലെന്ന് നടി അർച്ചന കവി വ്യക്തമാക്കുന്നു.എന്നാൽ, തനിക്ക് ഈ സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ഉണ്ടായ അനുഭവം മറ്റ് വ്യക്തികൾ കൂടി അറിയാൻ വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതെന്നും താരം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top