
News
സിനിമ നാടക സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു
സിനിമ നാടക സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

സിനിമ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലിന് നരിക്കുനി വട്ടപ്പാറപൊയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
നിരവധി മലയാള ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കിയിരുന്നു. 1988ൽ ബിബിസിയുടെ ദ് മൺസൂൺ എന്ന റേഡിയോ നാടകത്തിന് വേണ്ടിയും സംഗീതം നൽകി.
2008 ൽ ബയോസ്കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡും, 2010ൽ പ്രണയത്തിൽ ഒരുവൾ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു. ദൃഷ്ടാന്തം, ചായില്യം, ബോംബേ മിഠായി, നഗരം, ഈട, ബയോസ്കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങി ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയത് ചന്ദ്രൻ ആയിരുന്നു.
പാരീസിലെ യ ഫുട്സ്ബെൻ തീയേറ്ററുമായി സഹകരിച്ച് ഒട്ടേറെ രാജ്യങ്ങളിൽ നാടകങ്ങൾക്ക് വേണ്ടി സംഗീതം ചെയ്തിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഭാര്യ ശൈലജ, മക്കൾ ആനന്ദ് രാഗ്, ആയുഷ്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...