കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് സിനിമ ക്ലൈമാക്സ് പോലെ അവസാനിക്കുകയാണ്. കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും. കാവ്യാ മാധവന് കേസില്‍ പ്രതിയാകില്ല. ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക. വലിയ വിവാദം സൃഷ്ടിച്ച തുടരന്വേഷണത്തില്‍ പല സംശയങ്ങളും ബാക്കിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നത്.
നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കാനുള്ള നീക്കം പി ശശിയുടെ ഇടപെടലിന്റെ പ്രതിഫലനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തില്‍ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസിന്റെ അന്വേഷണത്തിന് മാന്യമായി മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സംശയമന്യേ മാറ്റി നിര്‍ത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കാനുള്ള ഈ തന്ത്രം പി ശശിയുടേതല്ലാതെ മറ്റാരുടേതുമല്ലെന്നും യൂത്ത് കോണ്‍്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് ഹുസൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘പണത്തിനുമീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ജുഡീഷ്വറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനങ്ങള്‍ പോലും ഈ കേസിനിടയില്‍ കാണാന്‍ കഴിഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ വിഷമത്തോടെ ഈ ദൗത്യത്തില്‍ നിന്നും പിന്മാറുന്നതും കണ്ടു.അതിജീവിതക്ക് നീതിലഭിക്കും എന്ന് ഒരു ഉറപ്പും ആര്‍ക്കും നല്കാന് ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
നടി ആക്രമിക്കപ്പെട്ട കേസ് അവസാനിപ്പിക്കാനുള്ള നീക്കം പി ശശിയുടെ ഇടപെടലിന്റെ പ്രതിഫലനമാണ്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തില്‍ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസിന്റെ അന്വേഷണത്തിന് മാന്യമായി മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സംശയമന്യേ മാറ്റി നിര്‍ത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കാനുള്ള ഈ തന്ത്രം പി ശശിയുടേതല്ലാതെ മറ്റാരുടേതുമല്ല.
‘പണത്തിനുമീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ജുഡീഷ്വറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനങ്ങള്‍ പോലും ഈ കേസിനിടയില്‍ കാണാന്‍ കഴിഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ വിഷമത്തോടെ ഈ ദൗത്യത്തില്‍ നിന്നും പിന്മാറുന്നതും കണ്ടു.അതിജീവിതക്ക് നീതിലഭിക്കും എന്ന് ഒരു ഉറപ്പും ആര്‍ക്കും നല്കാന് ആകില്ല. കേരളത്തില്‍ ഒട്ടനവധി അതിജീവിതമാരെ സൃഷ്ടിക്കാനുള്ള പച്ചക്കൊടി വീശാന്‍ പിണറായി ഗവണ്മെന്റ് തയ്യാറായിരിക്കുന്നു. ഈ കേസിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില തെളിവുകള്‍ കോടതിയില്‍ നിന്നും ചോര്‍ന്നിട്ടുണ്ട്. അപ്പോള്‍ കോടതിയെ വിശ്വസിക്കാന്‍ കഴിയുമോ? പ്രോസിക്യൂട്ടര്‍മാര്‍ സ്വയം പിന്മാറിയത് എന്ത് കൊണ്ട്? ഇതുവരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ആരുടെ താല്പര്യം സംരക്ഷിക്കാന്‍…? അന്വേഷണത്തിന്റെ അവസാനഘട്ടം മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ സര്‍ക്കാരിന്റെ താല്പര്യം വ്യക്തമാണ്. ഭരണവും ഭരണസംവിധാനങ്ങളും പ്രത്യക്ഷമായി ഇടപെടുന്ന കേസുകളില്‍ കോടതിയോടുള്ള വിശ്വാസവും നഷ്ടമായാല്‍ ഇനിയെന്താണ് പോംവഴി ?. ഇത്രയേറെ ശക്തരായ പ്രതികള്‍ എത്രകോടിക്കായിരിക്കും ഇവരെ വിലക്ക് വാങ്ങിയിരിക്കുക.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...